UPDATES

സോഷ്യൽ വയർ

തിരക്കേറിയ ഹൈവേയിൽ കമിതാക്കളുടെ സാഹസം; ഫ്യൂവൽ ടാങ്കിന് മുകളിലിരുന്ന് യുവാവിനെ ചുംബിച്ച് യുവതി

കമിതാക്കള്‍ക്കെതിരേ കേസെടുക്കണമെന്നും ജീവന്‍ അപായപ്പെടുത്തിയാണ് ഇവര്‍ ഈ സാഹസം കാട്ടിയെതെന്നും തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്

തിരക്കേറിയ റോഡിൽ അപകടകരമായ രീതിയിൽ പരസ്പരം ചുംബിച്ചുകൊണ്ട് കമിതാക്കളുടെ ബൈക്ക് യാത്ര. ഡല്‍ഹിയിലെ തിരക്കേറിയ  രജൗരി ഗാര്‍ഡന്‍ റോഡിലായിരുന്നു  കമിതാക്കളുടെ ഈ സാഹസം.   ബൈക്ക് ഓടിക്കുന്ന ആൺകുട്ടിയെ കെട്ടിപ്പിടിച്ചു ഫ്യൂവൽ ടാങ്കിന് മുകളിൽ ഇരുന്നാണ്‌  പെണ്‍കുട്ടി യുവാവിനെ ചുംബിക്കുന്നത്. ബാലന്‍സിനായി ഇടയ്ക്ക് യുവാവ് റോഡില്‍ കാല്‍ കുത്തുന്നതും വീഡിയോയില്‍ കാണാം. ഹെല്‍മറ്റ് പോലൂം ധരിക്കാതെയാണ് ഇരുവരുടെയും യാത്ര. കമിതാക്കൾക്ക് പിറകിൽ കാറില്‍ സഞ്ചരിച്ചവരാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ കമിതാക്കളെ വിമര്‍ശിച്ച് നിരവധി പേരാണ് എത്തുന്നത്. ഐ.പി.എസ് ഓഫീസറും ഈ വീഡിയോ ഷെയര്‍ ചെയ്തിരുന്നു. മോട്ടർ വാഹന നിയമ ലംഘനത്തിൽ പുതിയ അധ്യായങ്ങൾ എഴുതിച്ചേർക്കേണ്ടി വരും എന്ന അടിക്കുറിപ്പോടെയാണ് എച്ച് ജി എസ് ധാലിവാൾ ഐപിഎസ് ഇത് തന്റെ ട്വിറ്ററിൽ ഷെയർ ചെയ്തിരിക്കുന്നത്.

കമിതാക്കള്‍ക്കെതിരേ കേസെടുക്കണമെന്നും ജീവന്‍ അപായപ്പെടുത്തിയാണ് ഇവര്‍ ഈ സാഹസം കാട്ടിയെതെന്നും തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

Read More : തദ്ദേശ തെരഞ്ഞെടുപ്പ്: കൺസർവ്വേറ്റീവ് പാർട്ടിക്ക് വൻ തിരിച്ചടി; ലേബര്‍ പാർട്ടിക്കും വോട്ടർമാരുടെ താക്കീത് 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍