Top

നിയമം ലംഘിക്കുന്നവരെ കണ്ണാടിയില്‍ കാട്ടി ഡെല്‍ഹി ട്രാഫിക് പോലീസ്, പുകഴ്ത്തി സോഷ്യല്‍ മീഡിയ

നിയമം ലംഘിക്കുന്നവരെ കണ്ണാടിയില്‍ കാട്ടി ഡെല്‍ഹി ട്രാഫിക് പോലീസ്, പുകഴ്ത്തി സോഷ്യല്‍ മീഡിയ
പ്രധാന സന്ദേശങ്ങള്‍ എല്ലാരിലും എത്തിക്കുന്നതിനായി ഇന്ത്യയിലെ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ പലതും ഇന്ന്‌ സോഷ്യല്‍ മീഡിയകളെ ആശ്രയിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ എല്ലാവര്‍ക്കും സംവദിക്കാനുള്ള ആശയങ്ങള്‍ മുംബൈയിലെയും നാഗ്പൂരിലെയും മീഡിയ ടീംസ് സ്ഥിരമായി പങ്കു വെയ്ക്കാറുണ്ട്.

ഇപ്പോഴിതാ ഡല്‍ഹി ട്രാഫിക് പോലീസും നിയമം ലംഘിക്കുന്നവര്‍ക്കായി പുതിയ പണി തുടങ്ങിയിരിക്കുകയാണ്. നിയമം ലംഘിക്കുന്നവരെ കണ്ണാടിയില്‍ കാട്ടിയാണ് ഡെല്‍ഹി പോലീസ് മാതൃകയാകുന്നത്. റോഡ് ഗതാഗത സുരക്ഷ സംബന്ധിച്ച ബോധവത്കരണത്തിന്റെ ഭാഗമായാണ് നിയമം ലംഘിക്കുന്നവര്‍ക്ക നേരെ പോലീസ് കണ്ണാടി കാട്ടുന്നത്.



ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നവരെ ഹെല്‍മെറ്റ് ധരിച്ച് വണ്ടി ഓടിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ് ഈ നീക്കം. വിവിധ പ്ലക്കാര്‍ഡുകളടങ്ങിയ കണ്ണാടി പിടിച്ച്‌ ഹെല്‍മെറ്റും ധരിച്ചാണ് പോലീസ് ഉദ്യോഗസ്ഥന്‍ റോഡില്‍ നില്‍ക്കുന്നത്.



47,000 ആളുകള്‍ കണ്ട വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഡല്‍ഹി പോലീസിന്റെ നൂതനമായ ഈ ആശയത്തെ പുകഴ്ത്തി നിരവധി ആളുകളാണ് എത്തുന്നത്. അതേ സമയം ഇത്തരം പ്രവര്‍ത്തികള്‍ നിയമങ്ങള്‍ പാലിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുമോയെന്ന ആശ്ചര്യത്തിലാണ് മറ്റു ചിലര്‍.


Next Story

Related Stories