TopTop

ഓട്ടിസം ബാധിതരായ കുട്ടികളെ അപമാനിച്ചതിൽ മാപ്പ് പറഞ്ഞ് പുരോഹിതൻ; അവരനുഭവിക്കുന്ന വേദന അറിയാം, അവര്‍ നല്ല ദൈവത്തിന്റെ മക്കളാണെന്നും തിരുത്ത്

ഓട്ടിസം ബാധിതരായ കുട്ടികളെ അപമാനിച്ചതിൽ മാപ്പ് പറഞ്ഞ് പുരോഹിതൻ; അവരനുഭവിക്കുന്ന വേദന അറിയാം, അവര്‍ നല്ല ദൈവത്തിന്റെ മക്കളാണെന്നും തിരുത്ത്
‘അവര്‍ വിഷമിച്ചു എന്നറിഞ്ഞു, ആത്മാര്‍ഥമായി ഖേദം പ്രകടിപ്പിക്കുന്നു, ഹൃദയം തുറന്ന് ക്ഷമചോദിക്കുന്നു, അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നു, അവര്‍ നല്ല ദൈവത്തിന്റെ മക്കളാണ്’. ഓട്ടിസം ബാധിതരായ കുട്ടികളെയും അവരുടെ മാതാപിതാക്കളെയും അപമാനിച്ച സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചു കൊണ്ട് സീറോ മലബാര്‍ സഭയിലെ പുരോഹതിതൻ. ഇടുക്കി മരിയന്‍ ധ്യാനകേന്ദ്രത്തിലെ ഡയറക്ടറുമാണ് ഡൊമിനിക് വാളമനാല്‍ തന്റെ മുൻ പ്രഭാഷണത്തിന്റെ പേരിൽ ഖേദ പ്രകടനവുമായി രംഗത്തെത്തിയത്.

വിദേശരാജ്യങ്ങളിലെയടക്കം മലയാളി കുടുംബങ്ങളിലാണ് ഓട്ടിസം ബാധിച്ച കുട്ടികള്‍ കൂടുതലുണ്ടാകുന്നത്. ഓട്ടിസം ബാധിച്ചതും ബുദ്ധിമാന്ദ്യമുള്ളതുമായ കുട്ടികളുണ്ടാകാൻ കാരണം മാതാപിതാക്കളുടെ വ്യഭിചാര പ്രവർത്തികളും സ്വയഭോഗവും സ്വവര്‍ഗരതിയും പോണ്‍ ചിത്രങ്ങള്‍ കാണുന്നതും കൊണ്ടാണെന്നായിരുന്നു ഡൊമനിക്കിന്റെ നേരത്തെയുള്ള പരാമർശം. എന്നാൽ ഇത് ഒരുപാട് പേരെ വേദനിപ്പിച്ചെന്ന് വ്യക്തമായെന്നും അതിൽ നിർവ്യാജ്യം ഖേദം പ്രകടിപ്പിക്കുകയാണെന്നും അദ്ദേഹം പറയുന്നു. പ്രവാചക ശബ്ദം എന്ന ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച വിഡിയോയിലാണ് വാളമനാല്‍ മാപ്പ് പറയുന്നത്.

"ഞാന്‍ ഏറ്റവും അധികം സ്നേഹിക്കുന്നവരാണ് ഓട്ടിസം കുട്ടികൾ, അവരനുഭവിക്കുന്ന വേദന എനിക്ക് നന്നായി അറിയാം. ‌ഞാനവരുടെ കുടുംബത്തിലെ ഒരംഗമാണെന്ന് ഞാൻ പറയാറുണ്ട്. അവരുടെ വേദനയെ എന്റെ വേദനയായാണ് ഞാന്‍ കണക്കാക്കുന്നത്‌. അവര്‍ വിഷമിച്ചു എന്നറിഞ്ഞു, ആത്മാര്‍ഥമായി ഖേദം പ്രകടിപ്പിക്കുന്നു, ഹൃദയം തുറന്ന് ക്ഷമചോദിക്കുന്നു, അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നു, അവര്‍ നല്ല ദൈവത്തിന്‍റെ മക്കളാണ്" പുതിയ വിഡിയോയില്‍ അദ്ദേഹം പറയുന്നു.

എന്നാൽ, വൈദ്യശാസ്ത്രം അനുസരിച്ച് ഓട്ടിസത്തിന്റെ കാരണമോ പരിഹാരമോ ഇതുവരെ കണ്ടെത്തിയിട്ടില്ലെങ്കിലും പ്രാര്‍ഥനകൊണ്ട് സുഖപ്പെടുത്താന്‍ കഴിയുമെന്നും ഡൊമനിക്ക് അവകാശപ്പെടുന്നു. വിവാദ പരാമർശത്തിന്റെ പേരില്‍ വാളമനാലിനെ അയര്‍ലണ്ടിലും കാനഡയിലും സംഘടിപ്പിച്ചിരുന്ന ധ്യാനപരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കിയിരുന്നു.


Next Story

Related Stories