TopTop
Begin typing your search above and press return to search.

ഹേമ മാലിനിയുടെ പാര്‍ലമെന്റ് അടിച്ചുവാരല്‍; ട്രോളുമായി ഭര്‍ത്താവ്

ഹേമ മാലിനിയുടെ പാര്‍ലമെന്റ്  അടിച്ചുവാരല്‍; ട്രോളുമായി ഭര്‍ത്താവ്
ബിജെപി നിയമസഭാംഗം ഹേമ മാലിനി പാര്‍ലമെന്റ് വൃത്തിയാക്കലില്‍ പങ്കാളിയായതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ ട്രോള്‍മഴയാണ് ഏറ്റ് വാങ്ങേണ്ടി വന്നത്. ഈ ലിസ്റ്റില്‍ ഹേമ മാലിനിയെ വിമര്‍ശിച്ചുകൊണ്ട് ഇപ്പോള്‍ പങ്ക് ചേര്‍ന്നിരിക്കുന്നത് ഭര്‍ത്താവും അഭിനേതാവുമായ ധര്‍മേന്ദ്രയാണ്.

ജീവിതത്തില്‍ ഭാര്യ എപ്പോഴെങ്കിലും ചൂല്‍ എടുത്തിട്ടുണ്ടോ എന്ന ആളുകളുടെ ചോദ്യത്തിനാണ് ധര്‍മേന്ദ്ര രംഗത്തെത്തിയത്.

തീര്‍ച്ചയായും അവള്‍ സിനിമകളില്‍ ചൂല്‍ ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍ ഇത് കണ്ടപ്പോള്‍ ആ പ്രവര്‍ത്തി ആദ്യമായി ചെയ്യുന്ന ഒരാളെ പോലെയാണ് തനിക്ക് തോന്നിയതെന്നും. താന്‍ ചെറുപ്പ കാലങ്ങളില്‍ അമ്മയെ സഹായിച്ചിരുന്നുവെന്നും. ശുചിത്വം ഇഷ്ടപ്പെടുന്നുവെന്നും ധര്‍മേന്ദ്ര മറുപടിയില്‍ പറയുന്നു.

ധര്‍മേന്ദ്രയുടെ മറുപടി നിരവധി ആളുകളാണ് ലൈക്ക് ചെയ്തിരിക്കുന്നത്. സ്വച്ഛ് ഭാരത് അഭിയാന്റെ ഭാഗമായിട്ടാണ് കഴിഞ്ഞ ദിവസം ഹേമ മാലിനി പാര്‍ലമെന്റ് വൃത്തിയാക്കാന്‍ ചൂലെടുത്തത്. തന്റെ മണ്ഡലമായ മധുരയിലും വൃത്തിയാക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് താന്‍ പങ്കാളിയാവുമെന്ന് ഹേമ മാലിനി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.




Next Story

Related Stories