UPDATES

സോഷ്യൽ വയർ

ഒരു യാത്രയുടെ കഥ പറയുന്ന സിനിമ, എല്ലാവരും ഒരുമനസ്സോടെ ഉറച്ചു നിന്നതിനാലാവണം പ്രകൃതിയും തുണച്ചു: ലാല്‍ജോസ്

പുതിയ ചിത്രമാണ് നാല്‍പത്തിയൊന്നിന്റെ ചിത്രീകരണം പൂർത്തിയായ വിവരം പുറത്ത് വിട്ട് ലാൽജോസ്

ബിജു മേനോന്‍ നായകനാകുന്ന ലാല്‍ജോസിന്റെ ഏറ്റവും പുതിയ ചിത്രമാണ് നാല്‍പത്തിയൊന്ന്. സിനിമയുടെ ചിത്രീകരണ വിശേഷങ്ങള്‍ എല്ലാം തന്നെ ലാല്‍ജോസ് തന്റെ ഫേസ്ബുക്കിലൂടെ പങ്കു വെയ്ക്കാറുണ്ട്. എന്നാലിപ്പോള്‍ നാല്‍പത്തിയൊന്നിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയ വിവരം അറിയിക്കുകയാണ് സംവിധായന്‍ ലാല്‍ജോസ്. ഒരു യാത്രയുടെ കഥ പറയുന്ന ചിത്രമായതിനാല്‍ ഒരുപാട് സ്ഥലങ്ങളില്‍ ഷൂട്ട് ഉണ്ടായിരുന്നുവെന്നും ചൂടും പൊടിയും ഷൂട്ടും സമാസമം ചേര്‍ന്നതിന്റെ ഫലമായി താനും ബിജുമേനോനും എന്നു വേണ്ട യൂണിറ്റിലെ മിക്കവരും പനിക്കാരായെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു.

പോസ്റ്റ് പൂര്‍ണരൂപത്തില്‍,

‘പ്രിയപ്പെട്ടവരേ, നാൽപ്പത്തിയൊന്നിന്റെ ഷൂട്ടിംഗ് പൂർത്തിയായി. ഒരു യാത്രയുടെ കഥ പറയുന്ന സിനിമയായതുകൊണ്ട് തന്നെ ഒരു പാട് സ്ഥലങ്ങളിൽ ഷൂട്ടുണ്ടായിരുന്നു. കർണ്ണാടകത്തിലെ മടിക്കേരിയിലും വാഗമണ്ണിലും വച്ച് ഇടയ്ക്കിടെ കോടമഞ്ഞ് ഇറങ്ങി വന്ന് ഒന്ന് വിരട്ടി. മാർച്ച് , ഏപ്രിൽ മാസങ്ങളുടെ ചൂട് തലശ്ശേരിയിലെ ചെമ്മൺ പാതകളെ പതിവുപോലെ പൊളളിച്ചു. ചൂടും പൊടിയും ഷൂട്ടും സമാസമം ചേർന്നതിന്റെ ഫലമായി ഞാനും ബിജുമേനോനും എന്നുവേണ്ട യൂണിറ്റിലെ മിക്കവരും പനിക്കാരായി. എങ്കിലും എല്ലാവരും ഒറ്റമനസ്സോടെ ഉറച്ചു നിന്നതു കണ്ടിട്ടാകണം ഒരു നല്ല സിനിമയെ വല്ലാതെ വലക്കണ്ടെന്ന് പ്രകൃതി തീരുമാനമെടുത്തിരുന്നുവെന്ന് തോന്നുന്നു. അറിഞ്ഞ് അനുഗ്രഹിച്ച് കൂടെനിന്ന പ്രകൃതിക്ക് , കുമാർജിയുടെ ക്യാമറയിലേക്ക് കനിഞ്ഞിറങ്ങിവന്നു നിഴലും നിലാവും തീർത്തതിന് പ്രകൃതിയോട് ആദ്യമേ നന്ദി പറയട്ടെ. സാന്നിദ്ധ്യം കൊണ്ടും പ്രാർത്ഥനകൊണ്ടും മനസ്സുകൊണ്ടും ഒപ്പം നിന്ന ഏവർക്കും നന്ദി.🙏🏿🙏🏿🙏🏿കൂടുതൽ വിവരങ്ങൾ പിന്നാലെ അറിയിക്കാം😀

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍