TopTop
Begin typing your search above and press return to search.

കോഴിക്കോട്ടെ ഈ കടയിലേക്ക് പോരൂ, ഭക്ഷണമല്ല അത് വിളമ്പി തരുന്നവരെയാണ് അഭിനന്ദിക്കേണ്ടത്

കോഴിക്കോട്ടെ ഈ കടയിലേക്ക് പോരൂ, ഭക്ഷണമല്ല അത് വിളമ്പി തരുന്നവരെയാണ് അഭിനന്ദിക്കേണ്ടത്
'ഇക്കായീസ്' എന്ന ഈ കൊച്ചുകട കോഴിക്കോടിന്റെ തനത് വിഭവങ്ങള്‍ക്ക് പേരുകേട്ടതാണ്. എന്നാല്‍ ഇപ്പോള്‍ ഈ കടയിലെ പലഹാരങ്ങള്‍ അല്ല വ്യത്യസ്തമാകുന്നത് അത് വിളമ്പി തരുന്നവരാണെന്ന് മാത്രം. അതായത് ഈ കടയില്‍ ഭക്ഷണം വിളമ്പി തരുന്നത് ഏതെങ്കിലും തരത്തില്‍ ഓട്ടിസം, ഡൗന്‍സിന്‍ഡ്രം, അസുഖങ്ങള്‍ കാരണം പലപ്പോഴും സമൂഹം മാറ്റിനിര്‍ത്തുന്ന ആളുകളാണ് എന്ന്.

പഠനത്തിനോട് അനുബന്ധിച്ചുള്ള ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായാണ് ഇവര്‍ ഇവിടെ എത്തിയത്. സംവിധായകനായ സാജിദ് യഹിയ പങ്കുവെച്ച പോസ്റ്റാണ് ഇവരെ കുറിച്ച് അറിയാന്‍ കാരണമായത്. കോഴിക്കോട്ടെ ഇക്കായീസ് എന്ന കടയുടെ മുന്‍വശത്തുള്ള ചെറിയൊരു കൗണ്ടറാണിത്. അടിക്കുറുപ്പോടെയാണ് സാജിദ് ചിത്രം തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്.

'ഇത് കോഴിക്കോട്ടെ ഒരു പ്രമുഖ റസ്റ്റോറന്റായ Ikkayeseന്റെ മുന്‍വശമാണ്. ചെറുകടികളും, ചായയും വില്‍ക്കുന്ന ചെറിയൊരു കൗണ്ടര്‍. ഇതിനൊരു പ്രത്യേകതയുണ്ട്. ഈ കൗണ്ടറില്‍ നിന്നും നമുക്ക് ചായ നല്‍കുന്നവര്‍ ഓട്ടിസം, ഡൗന്‍സിന്‍ഡ്രം, തുടങ്ങി അസുഖങ്ങള്‍ കാരണം വീടുകളിലും മറ്റും ഒതുങ്ങി നിന്നവരാണ്. ഇവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ സംരംഭമാണിത്. കുറച്ചു ക്ഷമയോടെ കാത്തു നില്‍ക്കാന്‍ കഴിയുമെങ്കില്‍ ഇവര്‍ നല്‍കുന്ന നല്ല സുലൈമാനിയും കുടിച്ചു കാറ്റും കൊണ്ട് കഥയും പറഞ്ഞ് ബീച്ചിലങ്ങിരിക്കാം..'

















View this post on Instagram




















ഇത് കോഴിക്കോട്ടെ ഒരു പ്രമുഖ റസ്റ്റോറന്റായ Ikkayees ന്റെ മുൻവശമാണ്. ചെറുകടികളും, ചായയും വിൽക്കുന്ന ചെറിയൊരു കൗണ്ടർ. ഇതൊനൊരു പ്രത്യേകതയുണ്ട്. ഈ കൗണ്ടറിൽ നിന്നും നമുക്ക് ചായ നൽകുന്നവർ ഓട്ടിസം, ഡൗൻസിൻഡ്രം, തുടങ്ങി അസുഖങ്ങൾ കാരണം വീടുകളിലും മറ്റും ഒതുങ്ങി നിന്നവരാണ്. ഇവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ സംരംഭമാണിത്. കുറച്ചു ക്ഷമയോടെ കാത്തു നിൽക്കാൻ കഴിയുമെങ്കിൽ ഇവർ നൽകുന്ന നല്ല സുലൈമാനിയും കുടിച്ചു കാറ്റും കൊണ്ട് കഥയും പറഞ്ഞ് ബീച്ചിലങ്ങിരിക്കാം.. ❤❤ #copied


A post shared by Saajid Yahiya Che The ലാടൻ (@sajidyahiya) on







Next Story

Related Stories