സോഷ്യൽ വയർ

ടെസ്റ്റ് ഡ്രൈവ് നടത്തി കാര്‍ ഷോറൂം ഇടിച്ചു തകര്‍ത്ത് യുവതി – വീഡിയോ

ഷോ റൂമിലെ ഡിസ്‌പ്ലൈ കാര്‍ പരിശോധിക്കുന്നതിനിടയില്‍ കാര്‍ സ്റ്റാര്‍ട്ടാക്കുകയും കാര്‍ അതിവേഗത്തില്‍ മുന്നോട്ട് കുതിക്കുകയും ആയിരുന്നു.

കാറു വാങ്ങാന്‍ ഷോറൂമില്‍ എത്തുന്നവര്‍ ടെസ്റ്റ് ഡ്രൈവ് നടത്തുക പതിവാണ്. ടെസ്റ്റ് ഡ്രൈവിങ്ങിനു മുന്‍പ് ഷോറൂമിലെ ഡിസ്‌പ്ലെ കാര്‍ വിശദമായി പരിശോധിക്കാറുണ്ട്. കാറു വാങ്ങാനെത്തിയ യുവതിക്ക് സംഭവിച്ച ഒരു അബദ്ധമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

കാറു വാങ്ങാനെത്തിയ യുവതി ഷോ റൂമിലെ ഡിസ്‌പ്ലൈ കാര്‍ പരിശോധിക്കുന്നതിനിടയില്‍ കാര്‍ സ്റ്റാര്‍ട്ടാക്കുകയും കാര്‍ അതിവേഗത്തില്‍ മുന്നോട്ട് കുതിക്കുകയും ആയിരുന്നു. ഷോറൂമിന്റെ ചില്ലു തകര്‍ത്ത് പുറത്തേക്ക് വന്ന കാര്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഇടിച്ചാണ് നിന്നത്.

ഷോറൂമിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ ഷോറൂം തകര്‍ത്ത് കാറുകളില്‍ ഇടിക്കുന്ന ദൃശ്യങ്ങല്‍ കാണാന്‍ സാധിക്കും. മൂന്നു കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. യുവതിക്ക് അബദ്ധം പറ്റിയതാകാം. ഹിമാചല്‍ പ്രദേശിലെ ഒരു ഷോറൂമിലാണ് സംഭവം നടന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍