UPDATES

സോഷ്യൽ വയർ

അച്ഛനൊപ്പം ഊരുചുറ്റി നടന്ന മകന്‍ പത്താംതരം പരീക്ഷയില്‍ നേടിയത് മികച്ച വിജയം

ഒപ്പം അവൻ ഇന്ദ്രൻസ് ചേട്ടനും സരിതയ്ക്കും ഒപ്പം അഭിനയിച്ച വെയിൽ മരങ്ങളുടെ ആദ്യ റിസൾട്ടും വന്നിട്ടുണ്ട്

പത്താം ക്ലാസ്സ് പരീക്ഷയടുത്തിട്ടും അച്ഛനൊപ്പം ഊരുചുറ്റി നടന്നിരുന്ന മകന്‍ സോഷ്യല്‍ മീഡിയയില്‍ ചർച്ചയായിരുന്നു. സംവിധായകന്‍ ഡോക്ടര്‍ ബിജുവിന്റെ മകന്‍ ഗോവര്‍ദ്ധനാണ് ക്ലാസ് ഉഴപ്പി അച്ഛനൊപ്പം യാത്ര ചെയ്ത് നടന്നത്. പഠനം കൂടാതെ തന്റെ അഭിനയജീവിതവും ഗോവര്‍ദ്ധനു പ്രിയപ്പെട്ടതായിരുന്നു. എന്നാല്‍ പഠനവും തനിക്ക് പ്രിയപ്പെട്ടതാണെന്ന് തെളിയിച്ചിരിക്കുകയാണ് മികച്ച വിജയത്തോടെ ഗോവര്‍ദ്ധന്‍.

മകന്റെ വിജയത്തെ കുറിച്ച് ഡോ. ബിജു തന്നെയാണ് ഫേസ്ബുക്കില്‍ കുറിപ്പുമായെത്തിയത്. സ്‌കൂളില്‍ പോയിത്തുടങ്ങുന്നതിന് മുന്‍പേ സിനിമയില്‍ അഭിനയിക്കാനായി ഊരു ചുറ്റിച്ചു തുടങ്ങിയതാണ് മകനെ എന്ന് അദ്ദേഹം പറയുന്നു. പത്താംക്ലാസ്സില്‍ എത്തിയപ്പോഴും വെയില്‍ മരങ്ങളുടെ ഷൂട്ടിംഗിനായി 4 തവണ ഹിമാചല്‍ യാത്ര, അവധി, സ്‌കൂള്‍ ഉഴപ്പല്‍ എന്നിട്ടും സിബിഎസ്‌സി റിസള്‍ട്ട് വന്നപ്പോള്‍ കുഴപ്പമില്ലെന്നും കുറിപ്പില്‍ പറയുന്നു.

പോസ്റ്റ് പൂര്‍ണ്ണ രൂപത്തില്‍,

സ്‌കൂളിൽ പോയി തുടങ്ങുന്നതിന് മുൻപേ സിനിമയിൽ അഭിനയിക്കാനായി ഊരു ചുറ്റിച്ചു തുടങ്ങിയതാണ് അച്ചുവിനെ. പത്താം ക്ലാസ്സിൽ എത്തിയപ്പോഴും വെയിൽ മരങ്ങളുടെ ഷൂട്ടിംഗിനായി 4 തവണ ഹിമാചൽ യാത്ര..അവധി..സ്‌കൂൾ ഉഴപ്പൽ…ഏതായാലും സി ബി എസ് സി റിസൾട്ട് വന്നപ്പോൾ കുഴപ്പമില്ല..91 ശതമാനം..മൂന്ന് ഏ പ്ലസ്..രണ്ട് ഏ 2…ഒപ്പം അവൻ ഇന്ദ്രൻസ് ചേട്ടനും സരിതയ്ക്കും ഒപ്പം അഭിനയിച്ച വെയിൽ മരങ്ങളുടെ ആദ്യ റിസൾട്ടും വന്നിട്ടുണ്ട്..അത് പിന്നീട് പറയാം..അപ്പോൾ അച്ചൂസ്.. പ്ലസ് വണ്ണിനും കുറച്ചൊക്കെ ഉഴപ്പാമെന്നു തോന്നുന്നു അല്ലേ… ..’

Read More : ‘നല്ലനടപ്പ്‌’ അവസാനിച്ചു; എതിരാളികളെ അധിക്ഷേപിച്ചും വര്‍ഗീയത പ്രസംഗിച്ചും വരുണ്‍ ഗാന്ധി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍