TopTop
Begin typing your search above and press return to search.

സിനിമയിലെ രംഗം അനുകരിച്ച് കാട്ടാനയെ ഉമ്മവയ്ക്കാന്‍ ശ്രമിച്ച യുവാവിന്‌ സംഭവിച്ചത് / വീഡിയോ

സിനിമയിലെ രംഗം അനുകരിച്ച് കാട്ടാനയെ ഉമ്മവയ്ക്കാന്‍ ശ്രമിച്ച യുവാവിന്‌ സംഭവിച്ചത് / വീഡിയോ

കന്നഡ സിനിമയിലെ രംഗം അനുകരിക്കാന്‍ വേണ്ടി കാട്ടാനയെ ഉമ്മവയ്ക്കാന്‍ ശ്രമിച്ച യുവാവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍. ബംഗളൂരുവില്‍ നിന്നു 50 കിലോമീറ്റര്‍ അകലെ മലൂര്‍ എന്ന സ്ഥത്താണ് സംഭവം നടന്നത്.

കര്‍ണാടക-തമിഴ്‌നാട് അതിര്‍ത്തി പ്രദേശമായ ഈ ഗ്രാമത്തില്‍ കാട്ടാനകള്‍ ഇറങ്ങുന്നത് പതിവാണ്. നാട്ടിലിറങ്ങിയ ആറ് കാട്ടാനകളെ മടക്കി അയക്കാന്‍ പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് കാട്ടിലേക്ക് മടക്കി അയക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് സംഭവം. ഇവര്‍ക്കൊപ്പമുള്ള പ്രദേശവാസികളോട് ഒപ്പം വരരുതെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും അനുസരിക്കാന്‍ അവര്‍ തയ്യാറായില്ല.

ആനയുടെ അരികില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുകയും ബഹളം ഉണ്ടാക്കുകയും ചെയ്തപ്പോള്‍ ആന ജനങ്ങള്‍ക്കു നേരെ ഓടിയെത്തുകയായിരുന്നു. തുടര്‍ന്ന് രാജു എന്ന 24 വയസ്സുകാരനെ കാണാതാകുകയായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലില്‍ രാജുവിനെ പരിക്കേറ്റ് രക്തം വാര്‍ന്നു കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. എന്നാല്‍ ഒരു കന്നഡ സിനിമയിലെ രംഗം അനുകരിച്ച് ആനയെ ഉമ്മ വയ്ക്കാന്‍ ശ്രമിച്ചതാണ് അപകടമുണ്ടാക്കിയതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇങ്ങനെ താന്‍ ചെയ്യുമെന്നു രാജു പറഞ്ഞതായും പ്രദേശവാസികള്‍ വ്യക്തമാക്കി.

Read More : ദേശീയപാത വികസനം; കേന്ദ്ര തീരുമാനം സംസ്ഥാനത്തെ തഴയാനുള്ള നീക്കം, പുനഃപ്പരിശോധിക്കണമെന്ന് കേരളം


Next Story

Related Stories