സോഷ്യൽ വയർ

കോൺഗ്രസ്സ്കാരോടാണ്, അമ്പലങ്ങളിലെ പൂജാരിമാരല്ല വയലുകളിലെ കർഷകരും തൊഴിലാളികളുമാണ് നിങ്ങളെ ജയിപ്പിച്ചതെന്ന് ഇനിയെങ്കിലും തിരിച്ചറിയുക

കാവി രാഷ്ട്രീയത്തിനേൽക്കുന്ന എതൊരു ചെറിയ പ്രഹരവും തോൽവിയും സന്തോഷവും പ്രതീക്ഷയും നൽകുന്നതാണ്

ബിജെപിയും കോണ്ഗ്രസുമല്ലാതെ മറ്റൊരു ബദൽ ലഭ്യമായ സ്ഥലത്ത് ജനങ്ങൾ ആ ഓപ്‌ഷൻ ഇരു കയ്യും നീട്ടി സ്വീകരിക്കുന്നുണ്ട്.ഏറ്റവും ഒടുവിൽ തെലങ്കാനയിലും,മിസോറാമിലും അതാണ് തെളിയിക്കുന്നത്.എക്‌സിറ്റ് പോളുകൾ കേവല ഭൂരിപക്ഷം പ്രവചിച്ച ശക്തമായ ഭരണ വിരുദ്ധ വികാരം നിലനിൽക്കുന്നിടത്തു പോലും പോലും കേവല ഭൂരിപക്ഷത്തിനായി തപ്പി തടയുന്ന കോണ്ഗ്രസ് പാർട്ടി തങ്ങൾ വോട്ടർമാർക്ക് എങ്ങനെയൊരു ഓപ്‌ഷനായി എന്നത് തിരിച്ചറിയേണ്ടതായുണ്ട്.

കഴിഞ്ഞ രണ്ടു വർഷങ്ങത്തോളമായി രാജസ്ഥാനടക്കമുള്ള ഹിന്ദി ഭൂമികയെ ചൂടു പിടിപ്പിക്കുന്ന കർഷക സമരങ്ങളുടെ ഗുണം കോണ്ഗ്രസിനും ഏറെ ലഭിച്ചിട്ടുണ്ടെന്നത് വ്യക്തം.അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ സഖാവ് അമ്രാറാം അടക്കമുള്ള ആയിരക്കണക്കിന് കർഷക സഖാക്കൾ തൊണ്ട പൊട്ടിയും കാല് പൊള്ളിച്ചും ഇടതടവില്ലാതെ നയിച്ച സമരങ്ങളുടെ പ്രകമ്പനമാണ് ബിജെപി ഭരണകൂടത്തെ പ്രതിരോധത്തിലാക്കിയത്.ബിജെപിയിൽ നിന്ന് ഒട്ടും വിഭിന്നല്ലാത്ത നിയോ ലിബറൽ സാമ്പത്തിക നയങ്ങൾ മാനിഫെസ്റ്റോയായി അവതരിപ്പിച്ചു കൈയ്യാളുന്ന കോണ്ഗ്രസിന് ഇടതു നയങ്ങളിലേക്ക് തിരികെ വന്നാൽ വരുന്ന ലോക് സഭാ ഇലക്ഷനിൽ പ്രതീക്ഷകൾക്ക് ബലം കൊടുക്കാം.മധ്യപ്രദേശിലെ കോണ്ഗ്രസ് പ്രകടന പത്രിക കണ്ടാൽ ഒരുവേള ബിജെപിയുടേത് അടിച്ചു മാറ്റി പേര് മാറ്റി അച്ചടിച്ചതാണോ എന്നു പോലും സംശയിച്ചു പോകും.അമ്പലങ്ങളിലെ പൂജാരിമാരല്ല വയലുകളിലെ കർഷകരും തൊഴിലാളികളുമാണ് നിങ്ങളെ ജയിപ്പിച്ചതെന്ന് തിരിച്ചറിയുക.

കാവി രാഷ്ട്രീയത്തിനേൽക്കുന്ന എതൊരു ചെറിയ പ്രഹരവും തോൽവിയും സന്തോഷവും പ്രതീക്ഷയും നൽകുന്നതാണ്.ഛത്തീസ്ഗഡിലും, രാജസ്ഥാനിലും,മധ്യപ്രദേശിലും അധികാരത്തിലേക്ക് അടുക്കുന്ന ഇന്ത്യൻ നാഷണൽ കോണ്ഗ്രസിന് അഭിനന്ദനങ്ങൾ.
തങ്ങളുടെ എംഎൽഎമാരെ കോണ്ഗ്സുകാരായി തന്നെ പിടിച്ചു നിർത്തുക എന്ന വലിയ കടമ്പയാണ് ഇനി നിങ്ങൾക്ക് മുന്നിലുള്ളത്.ആ കടമ്പ മറികടക്കാൻ സാധിക്കട്ടേയെന്നു ആശംസിക്കുന്നു.

ഒരിക്കൽ കൂടി സഖാവ് ഗിര്‍ധാരി ലാല്‍ സഖാവ് ബല്‍വാന്‍ പൂനിയ, സമരസപ്പെടാത്ത സമര രാഷ്ട്രീയത്തിന്റെ വക്താക്കൾക്ക്,പൂണൂലിന്റെയും പശു രാഷ്ട്രീയത്തിന്റേയും കോർപ്പറെയ്റ്റ് പണമൊഴുക്കലുകൾകിടയിലും ചുരുട്ടിയ മുഷ്ടികൾക്ക് നടുവിൽ കുത്തി നിർത്തിയ കൊടിക്കൂറ് കൊണ്ടു മാത്രം ഇരുപതിനായിരത്തിൽ പരം വോട്ടുകൾക്ക് വിജയ്ച്ചു വന്നവർ ഇനിയുമിനിയും അനേകം തൊഴിലാളി-കർഷക ശബ്ദങ്ങൾ ആ നിയമ സഭയിലുയരും.ഹിന്ദി ഭൂമികയിൽ ചുവപ്പു പടരും.
ഫേസ്ബുക് പോസ്റ്റ്
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

‘നിശ്ശബ്ദനായ പോരാളി’: രാജസ്ഥാനിലെ സിപിഎം മുന്നേറ്റത്തിനു പിന്നിലെ കർഷക നേതാവ് ഹന്നൻ മൊല്ലയെ അടുത്തറിയാം

ശ്രീകാന്ത് പി.കെ

ശ്രീകാന്ത് പി.കെ

കോഴിക്കോട് സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍