TopTop
Begin typing your search above and press return to search.

'വോട്ട് ഫോര്‍ അപ്പ'; ശ്രദ്ധേയമായി നാലുവയസുകാരി ക്ലാരയുടെ പാട്ട്

തിരഞ്ഞെടുപ്പ് പ്രചരണത്തിൽ വ്യത്യസ്ഥത തേടുന്നവരാണ് എല്ലാ സ്ഥാനാർത്ഥികളും. എറണാകുളത്തെ യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡന്റെ പ്രചരണത്തിന്റെ ഭാഗമാവുയാണ് മകളായ ക്ലാര. അച്ഛന് വോട്ടഭ്യർത്ഥിച്ചുകൊണ്ടുള്ള ആറു വയസുകാരിയായ മകളുടെ സംഗീത ആൽബമാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.

ഹൈബിയുടെ ഭാര്യ അന്നയും ക്ലാരയ്ക്കൊപ്പം ആൽബത്തിന്റെ ഭാഗമാവുന്നുണ്ട്. സംഗീത സംവിധായകൻ മെജോ ജോസഫും സംഘവുമാണ് ചിത്രീകരണത്തിന് പിന്നിൽ. ഇവർ നൽകുന്ന മുന്ന് ട്യുണുകളിൽ ക്ലാര തന്നെയാണ് ഇഷ്ടപ്പെട്ട ട്യൂൺ തെരഞ്ഞെടുത്തതും. അമ്മ മകളെ സംഗീതം പഠിപ്പിക്കുന്ന രീതിയിലാണ് ആൽബം തയ്യാറായിരിക്കുന്നത്. ഒന്നര മണിക്കൂർ മാത്രമാണ് ഗാനത്തിന്റെ ചിത്രീകരണത്തിന് എടുത്തുള്ളൂവെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.

തിര‍ഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇതിന് മുൻപും ക്ലാര വാർത്തകളിൽ ഇടം പിടിട്ടിട്ടുണ്ട്. ഇതിന് പിറകെയാണ് ഡാഡയ്ക്കായി സംഗീത ആൽബവുമായി ക്ലാര പറയുന്നു.



Next Story

Related Stories