Top

മാധ്യമ പ്രവർത്തകയോട് 'മാറി നിൽക്ക് അങ്ങോട്ട്'; ഇത്തവണ എറണാകുളം ജില്ലാ സെക്രട്ടറി വക

മാധ്യമ പ്രവർത്തകയോട്
പാലാരിവട്ടം പാലം നിർമാണത്തിൽ അഴിമതി ആരോപിച്ച് ഇടത് പാർട്ടികൾ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിനിടെ മാധ്യമ പ്രവർത്തകയോട് കയർത്ത് സിപിഎം ജില്ലാ സെക്രട്ടറി. പ്രതിഷേധ മാർച്ചിനിടെ സമരത്തെ കുറിച്ച് ചോദിച്ച മാധ്യമ പ്രവർത്തകയോടായിരുന്നു ലൈവ് വീഡിയോയിലായിരുന്നു സി എൻ മോഹനൻ കയർത്ത് സംസാരിച്ചത്.

സമരം നടക്കുകയാണ് ഇപ്പോഴൊന്നും പറയാന്‍ പറ്റില്ലെന്ന് പ്രതികരിച്ച അദ്ദേഹം, ക്ഷുഭിതനായി മാറി നിൽക്ക് അങ്ങോട്ട് എന്ന പ്രതികരിക്കുകയായിരുന്നു. ലൈവ് ടെലികാസ്റ്റിങ്ങിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളോട് 'കടക്ക് പുറത്ത്' എന്ന് പറഞ്ഞത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജില്ലാ സെക്രട്ടറിയുടെ സമാനമായ പ്രതികരണം.

മാധ്യമ പ്രവർത്തകയോട് കയർക്കുന്ന സിഎൻ മോഹനന്റെ ദ്യശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുനകയാണ്. രൂക്ഷ വിമർശനങ്ങളാണ് പ്രതികരണത്തിനെതിരെ ഉയരുന്നത്. എന്നാൽ സമരം നടക്കുമ്പോള്‍ അനവസരത്തിൽ ഇടപെട്ട മാധ്യമ പ്രവർത്തകയോട് പ്രതികരിക്കാതിരിക്കുക എന്നത് മാത്രമാണ് ജില്ലാ സെക്രട്ടറി ചെയ്തതെന്നു തരത്തിലുള്ള പ്രതികരണങ്ങളും ഉയരുന്നുണ്ട്.

[video width="400" height="300" mp4="https://www.azhimukham.com/wp-content/uploads/2019/06/getfvid_65774062_1319926271510113_4991395134944837632_n.mp4"][/video]

Next Story

Related Stories