TopTop
Begin typing your search above and press return to search.

'അമ്മയ്‌ക്ക് ഭക്ഷണം നല്‍കരുതെന്നും അമ്മയെ മരിക്കാന്‍ അനുവദിക്കണമെന്നും' ഡോകടര്‍ പറഞ്ഞു; ഹൃദയം തൊട്ട് മകളുടെ കുറിപ്പ്

അമ്മയ്‌ക്ക് ഭക്ഷണം നല്‍കരുതെന്നും അമ്മയെ മരിക്കാന്‍ അനുവദിക്കണമെന്നും ഡോകടര്‍ പറഞ്ഞു; ഹൃദയം തൊട്ട് മകളുടെ കുറിപ്പ്

മാതൃദിനത്തോടനുബന്ധിച്ച് ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജില്‍ ദേവാന്‍ഷി എന്ന പെണ്‍കുട്ടി തന്റെ അമ്മയെ കുറിച്ച് പങ്കുവെച്ച കുറിപ്പാണ് എല്ലാവരുടെയും കണ്ണു നനയിക്കുന്നത്. തന്റെ അമ്മയ്‌ക്കുണ്ടായ അപകടത്തെ കുറിച്ചും അമ്മ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുമെന്നുമാണ് കുറിപ്പില്‍.

'ഇന്നലെയെന്ന പോലെ ഇപ്പോഴും ഞാന്‍ ആ ദിവസം ഓര്‍ക്കുന്നു. ദീപാവലി അവധിക്കായി ഞാന്‍ വീട്ടിലേക്ക് വരുമ്പോള്‍ മാതാപിതാക്കളെ കണ്ടതിന്റെ സന്തോഷത്തിലായിരുന്നു ഞാന്‍. അമ്മയാണ് എന്നെ വിളിച്ചു കൊണ്ടു വന്നത്. വരുന്ന വഴിയില്‍ ഞങ്ങള്‍ ഒരു കോഫി കുടിക്കാന്‍ കയറി. അമ്മ പതിയെയും ഞാന്‍ നല്ല വേഗതയിലും പടികള്‍ കയറുകയായിരുന്നു. അപ്പോഴാണ് ഒരു ശബ്ദം കേട്ടത്. തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടത് തലപൊട്ടി ചോരയില്‍ കുളിച്ചു കിടക്കുന്ന അമ്മയെയാണ്. ഞാന്‍ ആകെ ഞെട്ടിപ്പോയി. അച്ഛനെ വിളിച്ച് എങ്ങനെയൊക്കെയോ കാര്യം പറഞ്ഞു. അവിടെ ആളുകള്‍ കൂടിയിട്ടുണ്ടായിരുന്നു. എന്നാല്‍ ആരും തന്നെ സഹായിക്കാന്‍ വന്നില്ല. അന്ന് എനിക്ക് 13 വയസ്സാണ് പ്രായം. ചില പുരുഷന്മാര്‍ വന്നു എന്നെയും അമ്മയെയും മോശമായ രീതിയില്‍ സ്പര്‍ശിച്ചു. എന്ത് ചെയ്യണമെന്നു എനിക്ക് അറിയില്ലായിരുന്നു.

ഭാഗ്യത്തിന് ഒരാള്‍ എത്തി അമ്മയുടെ തലയിലെ മുറിവ് കെട്ടി ഞങ്ങളെ ആശുപത്രിയില്‍ എത്തിച്ചു. കുറച്ച് ദിവസം അമ്മ അത്യാസന്ന നിലയിലായിരുന്നു. പിന്നീട് കോമയിലായി. എന്റെ ഹൃദയം തകര്‍ന്നു. ഞാന്‍ അമ്മയ്ക്ക് ഒപ്പം നടന്നിരുന്നെങ്കില്‍, കൃത്യ സമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ അമ്മയ്ക്ക് ഇങ്ങനെ സംഭവിക്കില്ലായിരുന്നുവെന്നു ഞാന്‍ ചിന്തിച്ചു. ഒരു പക്ഷേ ഇനി ഒരിക്കലും എനിക്ക് അമ്മയോട് സംസാരിക്കാന്‍ കഴിഞ്ഞെന്നു വരില്ല.

അമ്മയാണ് എന്റെ ഏറ്റവും അടുത്ത സുഹൃത്ത്. അമ്മയുമായി ഡ്രൈവ് ചെയ്തതും പാട്ടുകള്‍ കേള്‍ക്കുന്നതുമൊക്കെ ഞാന്‍ ഓര്‍ത്തു. അമ്മയെ തിരികെ കൊണ്ടു വരാനായി ഞങ്ങള്‍ കഴിയാവുന്നതെല്ലാം ചെയ്തു. പല ഡോക്ടര്‍മാരെ കാണിച്ചു. പല തെറാപ്പികള്‍ പരീക്ഷിച്ചു. പക്ഷേ ഒന്നും ഫലം കണ്ടില്ല. ഞങ്ങള്‍ അമ്മയ്ക്ക് ഭക്ഷണം നല്‍കരുതെന്നും അമ്മയെ മരിക്കാന്‍ അനുവദിക്കണമെന്നും ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്നും ഒരു ഡോക്ടര്‍ പറഞ്ഞു. പക്ഷേ അന്ന് അച്ഛന്‍ എന്നോട് പറഞ്ഞത് ലവിതയായിരുന്നു എന്റെ സ്ഥാനത്തെങ്കില്‍ എന്നെയോ നിന്നെയോ മരണത്തിന് വിട്ടുകൊടുക്കില്ല, അതുകൊണ്ടു നമുക്ക് ഒന്നിച്ച് അമ്മയ്ക്ക് വേണ്ടി പോരാടാമെന്നാണ്.

ഞങ്ങള്‍ അമ്മയെ വീട്ടില്‍ കൊണ്ടു വന്നു. നഴ്‌സുമാരെ വച്ച് അമ്മയെ നോക്കി. ഞാനും അച്ഛനും അമ്മയോട് സംസാരിക്കുകയും വ്യായാമം ചെയ്യാന്‍ സഹായിക്കുകയും പഴയ നല്ല ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയും ചെയ്യും. ചില ദിവസങ്ങളില്‍ അമ്മ ചെറുതായി തലയാട്ടും. അമ്മ ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ടെന്നു അതിലൂടെ മനസ്സിലാക്കാം. ആ സമയത്ത് അമ്മ എങ്ങനെയാണോ എന്നെ നോക്കിയത് അതെല്ലാം എനിക്ക് ഓര്‍മ്മ വരും. എനിക്ക് അസുഖം വരുമ്പോഴും വിഷമം വരുമ്പോഴും അമ്മ നല്‍കിയ വാല്‍സല്യം. ഒരിക്കലും അമ്മയ്ക്ക് വേണ്ടിയുള്ള പോരാട്ടം നിര്‍ത്തില്ല. ഒരു ദിവസം ഞങ്ങളുടെ സന്തുഷ്ട കുടുംബം തിരിച്ചു വരുമെന്ന് എനിക്ക് ഉറപ്പുണ്ട്. എപ്പോഴത്തെയും പോലെ ചിരിച്ചു കൊണ്ടു അന്ന് ഞങ്ങള്‍ക്കൊപ്പം അമ്മയുമുണ്ടാകും' ദേവാന്‍ഷി പറയുന്നു.Read More :http://മുഹമ്മദ് ദില്‍ഷാദ് എന്ന ബിഹാറി ബാലനിലൂടെ കേരളം വീണ്ടും ഇന്ത്യക്ക് മാതൃകയാകുമ്പോള്‍ മുഹമ്മദ് ദില്‍ഷാദ് എന്ന ബിഹാറി ബാലനിലൂടെ കേരളം വീണ്ടും ഇന്ത്യക്ക് മാതൃകയാകുമ്പോള്‍


Next Story

Related Stories