Top

"മലയാളി ആണുങ്ങൾ രതിവൈക‍ൃതങ്ങളുമായി അഴിഞ്ഞാടുകയാണ് ഞങ്ങൾ സ്ത്രീകളുടെ ഇൻബോക്സുകളിൽ"

"മലയാളി ആണുങ്ങൾ രതിവൈക‍ൃതങ്ങളുമായി അഴിഞ്ഞാടുകയാണ് ഞങ്ങൾ സ്ത്രീകളുടെ ഇൻബോക്സുകളിൽ"
സ്ത്രീകളുടെ ഇൻബോക്സുകളിൽ അശ്ലീലം നിറഞ്ഞ സന്ദേശങ്ങളുമായി അഴിഞ്ഞാടുന്ന മലയാളികളുടെ രതിവൈകൃതത്തെക്കുറിച്ച് പറയുകയാണ് അനു ചന്ദ്ര തന്റെ ഫേസ്ബുക്ക് കുറിപ്പിൽ. തനിക്ക് വന്ന ചില മെസ്സേജുകളുടെ സ്ക്രീൻഷോട്ടുകൾ സഹിതമാണ് കുറിപ്പ്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

അറപ്പും വെറുപ്പും ഉളവാക്കുന്ന സന്ദേശങ്ങള്‍ ഉണ്ടാക്കുന്ന മാനസിക ആസ്വാസ്ഥ്യം കൊണ്ടാണ് ചില പരസ്യവിചാരണകൾ ഇതുപോലെ നടത്തി പോകുന്നത്. സംസ്കാര സമ്പന്നരെന്നും, പ്രബുദ്ധരെന്നും അവകാശപ്പെടുന്ന, അഹന്തപ്പെടുന്ന മലയാളികൾ വാക്കുകൾ കൊണ്ട് തികച്ചും അശ്ലീലവും രതിവൈകൃതവുമായി അഴിഞ്ഞാടുകയാണ് ഞങ്ങൾ സ്ത്രീകളുടെ ഇൻബോക്സിൽ.

നിങ്ങളെ ഭയന്നുകൊണ്ടും ജീവിതത്തിൽ അരുതാത്തത് നടക്കാതിരിക്കാനുമായി നിരവധി ത്യാഗങ്ങൾ കാലാകാലങ്ങളായി ചെയ്തു വെച്ച സ്ത്രീകളുണ്ട്.ബസിൽ പിൻസീറ്റുകളിലിരിക്കാതെ ,വൈകുന്നേരങ്ങളിൽ പുറത്തിറങ്ങാതെ,
സിനിമാ തീയേറ്ററിൽ സിനിമ കാണാതെ എത്ര എത്ര ഇഷ്ടങ്ങൾ മാറ്റിവെച്ച, ചില കരുതലുകൾ കണ്ടെത്തിയ പെണ്ണുങ്ങൾ.
എല്ലാം പൊള്ളിക്കുന്ന സത്യങ്ങളാണ്.എന്നാൽ എല്ലായിപ്പോഴും എല്ലാകാലത്തും ത്യാഗങ്ങൾ ചെയ്യേണ്ട കാര്യമില്ല. ആ ബോധ്യം വരുമ്പോഴാണ് ഇതുപോലെ ചില വെർബൽ റേപ്പുകൾക്ക് മുന്പില് മനംപിരട്ടൽ തോന്നിയാലും അവിടെ നിന്നും ഇറങ്ങി ഓടാത്തത്. എങ്കിലും നിങ്ങൾ അറിയണമല്ലോ പൊതുയിടത്തിലെ സമരമാണ് ഞങ്ങൾ സ്ത്രീകളുടെ ജീവിതമെന്ന്. അത് തുറന്നു കാണിക്കണമെങ്കിൽ നിങ്ങൾ ഇതൊക്കെ കണ്ടേ മതിയാകൂ.

//എന്തിനാ ഇത്ര ബുദ്ധിമുട്ടി feednoly നോക്കുന്നത് എന്ന ചോദ്യത്തിന് തൽക്കാലം പ്രസക്തിയില്ല. പ്രശ്‌നമുണ്ടാക്കുന്ന app അങ് ഒഴിവാക്കിയാൽ തീരുന്ന പ്രശ്‌നമല്ലേ ഒള്ളു എന്ന ചോദ്യത്തിനും പ്രസക്തിയില്ല.

Next Story

Related Stories