UPDATES

സോഷ്യൽ വയർ

രാജസ്ഥാനിൽ കോൺഗ്രസിനെ തോൽപ്പിക്കാൻ കാരാട്ട് വിഭാഗം അമിത് ഷായിൽനിന്ന് 100 കോടി കൈപ്പറ്റി: എ പി അബ്ദുള്ളക്കുട്ടി

ഈ വിഷയം സിപിഎം ജനറൽ സെക്രട്ടറി തന്നെ പാർട്ടിക്കുള്ളിൽ ഉന്നയിക്കാൻ ഒരുങ്ങുന്നു എന്നു ഡൽഹിയിലെ സിപിഎം നേതാക്കളിൽ ചിലർ വിവരം നൽകിയതായും അബ്ദുല്ലക്കുട്ടി പറയുന്നു.

രാജസ്ഥാൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സിപിഎമ്മിലെ ഒരു വിഭാഗത്തിനെതിരെ ഗുരുതര ആരോപണവുമായി സിപിഎമ്മിന്റെ മുൻ എംപിയും ഇപ്പോൾ കോൺഗ്രസ് നേതാവുമായ എ.പി. അബ്ദുല്ലക്കുട്ടിയുടെ ഫെയ്സ്ബുക് പോസ്റ്റ്. മതേതര വോട്ടുകൾ ഭിന്നിപ്പിച്ച് ബി ജെ പിയുടെ വിജയം സുനിശ്ചിതമാക്കാൻ സിപിഎമ്മിലെ പ്രകാശ് കാരാട്ട് വിഭാഗം അമിത് ഷായിൽനിന്നു കൈപറ്റിയത് 100 കോടി ആണെന്ന് അബ്ദുള്ളക്കുട്ടി വെളിപ്പെടുത്തുന്നു.

ഈ വിഷയം സിപിഎം ജനറൽ സെക്രട്ടറി തന്നെ പാർട്ടിക്കുള്ളിൽ ഉന്നയിക്കാൻ ഒരുങ്ങുന്നു എന്നു ഡൽഹിയിലെ സിപിഎം നേതാക്കളിൽ ചിലർ വിവരം നൽകിയതായും അബ്ദുല്ലക്കുട്ടി പറയുന്നു.

രാജസ്ഥാനിൽ മാത്രം 28 സ്ഥാനാർഥികളെ നിർത്തി നാലു ലക്ഷത്തോളം മതേതരവോട്ടുകൾ ശിഥിലമാക്കി. ഈ സംസ്ഥാനത്ത് മൂന്ന് സീറ്റിൽ ബിജെപിയെ ജയിപ്പിച്ചു കൊടുത്തത് സിപിഎം സാന്നിദ്ധ്യമാണ്. അബ്ദുള്ളക്കുട്ടി ആരോപിച്ചു.

എ പി അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം :

സി പി എമ്മിലെ പ്രകാശ് കാരാട്ട് വിഭാഗം അമിത് ഷായിൽ  നിന്ന് കൈപറ്റിയത് 100 കോടി. മതേതര വോട്ടുകൾ ഭിന്നിപ്പിച്ച്  ബി ജെ പിയുടെ വിജയം സുനിശ്ചിതമാക്കാൻ കോൺഗ്രസ്സ് വിരോധത്തിന്റെ പേരിൽ നടന്ന ഗൂഢാലോചനകളുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ സീതാംറാം യച്ചൂരി വിഭാഗം തന്നെ പാർട്ടിക്കകത്ത് ഉന്നയിക്കാൻ ഒരുങ്ങുന്നു എന്നാണ് പഴയ ദില്ലി സഖാക്കളിൽ നിന്ന് കിട്ടുന്ന ഞ്ഞെട്ടിപ്പിക്കന്ന വിവരം.

രാജസ്ഥാനിൽ മാത്രം 28 സ്ഥാനാർത്തികളെ നിർത്തി നാല് ലക്ഷത്തോളം മതേതരവോട്ടുകൾ ശിഥിലമാക്കി.ഈ സംസ്ഥാനത്ത് മൂന്ന് സീറ്റിൽ ബി ജെ പിയെ ജയിപ്പിച്ച് കൊടുത്തത്
സി പി എം സാന്നിദ്ധ്യമാണ്.രാജസ്ഥാനിലെ പിലിബംഗ മണ്ഡലത്തിൽ ബി ജെ പിയിലെ ദർവേന്ദ്രകുമാർ തൊട്ടടുത്ത കോൺഗ്രസ്സിലെ  വിനോദ് കുമാറിനെ തോൽപ്പിച്ചത് 278 വോട്ട് നാണ്
സി പി എം സ്ഥാനാർത്ഥി ഇവിടെ മാത്രം 2659 മതേതര വോട്ടുകളാണ് പിടിച്ചത്.

ഭൂരിപക്ഷ സ്ഥലത്തും കെട്ടിവെച്ച കാശ് കിട്ടുന്നില്ലെങ്കിലും പാർട്ടിക്ക് കോടികൾ കിട്ടുന്ന ഒരു ഉഗ്രൻ ഗെയിമാണ് ഇവർ പയറ്റിയത്.സി പി എം പാർട്ടി കോൺഗ്രസ്സിൽ വലിയ തർക്കങ്ങൾക്ക് ഒടുവിൽ എടുത്ത അടവ് നയം എന്തായിരുന്നു?

ബി ജെ പി വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ കോൺഗ്രസ്സുമായി പോലും യോജിക്കണം. ഈ പാർട്ടി തത്വമാണ് പ്രകാശ് കാരാട്ട് പിണറായി ഗ്രൂപ്പുകൾ അമിത് ഷാക്ക് മുന്നിൽ
അടിയറ വെച്ചത്. ഇതിന് സി പി എം വലിയ വില കൊടുക്കേണ്ടി വരും തീർച്ച !

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍