UPDATES

സോഷ്യൽ വയർ

‘അവിഹിതത്തിന്റെ’ പേരില്‍ തിരുവനന്തപുരത്ത് വളര്‍ത്ത് നായയെ ഉപേക്ഷിച്ചു; ഉടമയെ തേടി സോഷ്യല്‍ മീഡിയ

അയാളുടെ കുട്ടികളെങ്ങാന്‍ പ്രണയിച്ചാല്‍ അവരുടെ ജീവന്‍പോലും അപായപെടുത്തിയേക്കാന്‍ സാധ്യതയുള്ളതരം സദാചാര ഭ്രാന്താനായ മനോരോഗിയാണിയാളെന്നും ശ്രീദേവി എസ് കര്‍ത്ത തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

നായകള്‍ തമ്മില്‍ വിഹിത ബന്ധം ഉണ്ടോ ? ഉണ്ടെങ്കില്‍ നമുക്ക് ആലോചിക്കാം ജാതകപൊരുത്തവും നോക്കി സ്ത്രീധനവും കൊടുത്തു ഈ നായയുടെ തന്നെ വിവാഹം നിങ്ങള്‍ നടത്തി അവിഹിത പ്രശ്‌നം പരിഹരിച്ചു മനഃസ്വസ്ഥത നേടൂ സഹോദരാ…അടുത്ത വീട്ടിലെ നായയുമായി അവിഹിതബന്ധം കണ്ടതുകൊണ്ട് തന്റെ നായയെ ഉപേക്ഷിക്കുന്നുവെന്ന് കുറുപ്പിലൂടെ അറിയിച്ചയാള്‍ക്ക് എഴുത്ത്കാരിയും,വിവര്‍ത്തകയുമായ ശ്രീദേവി എസ് കര്‍ത്തയുടെ മറുപടി.

‘ചാക്ക വേള്‍ഡ് മാര്‍ക്കറ്റിന്റെ മുന്നില്‍ ഉപക്ഷേക്കിപ്പെട്ട നിലയില്‍ കണ്ട ഈ പോമറേനിയനെ PFA മെമ്പര്‍ ഷമീം രക്ഷപെടുത്തിയപ്പോള്‍ ഒപ്പം കിട്ടിയ കുറിപ്പാണിത്. എന്താണ് പറയേണ്ടത് ഇതെഴുതിയ മനുഷ്യന്റെ വീട്ടിലേ കുട്ടികളെ കുറിച്ച് വല്ലാത്ത ആശങ്ക തോന്നുന്നു. ഒരു നായയുടെ സ്വാഭാവിക ലൈംഗിക ബന്ധത്തെ ‘അവിഹിതമായി ‘കാണുന്ന മനുഷ്യന്‍ അയാളുടെ കുട്ടികളെങ്ങാന്‍ പ്രണയിച്ചാല്‍ അവരുടെ ജീവന്‍പോലും അപായപെടുത്തിയേക്കാന്‍ സാധ്യതയുള്ളതരം സദാചാര ഭ്രാന്താനായ മനോരോഗിയാണെന്നും ശ്രീദേവി എസ് കര്‍ത്ത തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.’ ഉടമയെ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും അതിനായി, ഈ നായയെ കണ്ടു പരിചയമുള്ളവര്‍ വിളിക്കേണ്ട നമ്പറും ശ്രീദേവി നല്‍കുന്നു. തിരുവനന്തപുരത്ത് നിന്നാണ് നായയെ ഇവര്‍ക്ക് ലഭിക്കുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

‘നല്ല ഒന്നാന്തരം ഇനമാണ് .നല്ല ശീലം .അമിത ഭക്ഷണം ആവശ്യമില്ല .രോഗങ്ങള്‍ ഒന്നും ഇല്ല .അഞ്ച് ദിവസം കൂടുമ്പോള്‍ കുളിപ്പിക്കും .കുര മാത്രമേയുള്ളൂ .3വര്‍ഷമായി ആരെയും കടിച്ചിട്ടില്ല ,പാല്‍ ,ബിസ്‌ക്കറ്റ് ,പച്ച മുട്ട ഇവയാണ് പ്രധാനമായും കൊടുത്തിരുന്നത് ,അടുത്തുള്ള ഒരു പട്ടിയുമായി അവിഹിത ബന്ധം കണ്ടത് കൊണ്ടാണ് ഇപ്പോള്‍ ഉപേക്ഷിക്കുന്നത് ‘

ചാക്ക വേള്‍ഡ് മാര്‍ക്കറ്റിന്റെ മുന്നില്‍ ഉപക്ഷേക്കിപ്പെട്ട നിലയില്‍ കണ്ട ഈ പോമറേനിയനെ PFA മെമ്പര്‍ ഷമീം രക്ഷപെടുത്തിയപ്പോള്‍ ഒപ്പം കിട്ടിയ കുറിപ്പാണിത് ..എന്താണ് പറയേണ്ടതു ..ഈ എഴുതിയ മനുഷ്യന്റെ വീട്ടിലേ കുട്ടികളെ കുറിച്ച് വല്ലാത്ത ആശങ്ക തോന്നുന്നു ..ഒരു നായയുടെ സ്വാഭാവിക ലൈംഗിക ബന്ധത്തെ ‘അവിഹിതമായി ‘കാണുന്ന മനുഷ്യന്‍ അയാളുടെ കുട്ടികളെങ്ങാന്‍ പ്രണയിച്ചാല്‍ അവരുടെ ജീവന്‍ പോലും അപായപെടുത്തിയേക്കാന്‍ സാധ്യത ഉള്ള തരം സദാചാര ഭ്രാന്താനായ മനോരോഗിയാണ് ..നായകള്‍ തമ്മില്‍ വിഹിത ബന്ധം ഉണ്ടോ ? ഉണ്ടെങ്കില്‍ നമുക്ക് ആലോചിക്കാം ജാതകപൊരുത്തവും നോക്കി സ്ത്രീധനവും കൊടുത്തു ഈ നായയുടെ തന്നെ വിവാഹം നിങ്ങള്‍ നടത്തി അവിഹിത പ്രശ്‌നം പരിഹരിച്ചു മനഃസ്വസ്ഥത നേടൂ സഹോദര ..(ഇയാളെ കണ്ടു പിടിക്കാനുള്ള ശ്രമത്തിലാണ് . ഈ നായയെ കണ്ടു പരിചയമുള്ളവര്‍ 9567437063 എന്ന നമ്പറില്‍ വിളിക്കുക ..ഷെയര്‍ ചെയുക ..)

 

മഴയ്ക്ക് ശമനമില്ല; മൂന്ന് ജില്ലകളില്‍ ഇന്നും അവധി; ആലപ്പുഴയില്‍ മാത്രം 225 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍