UPDATES

സോഷ്യൽ വയർ

ശവമഞ്ചം ചുമക്കുന്ന അമിതാഭ് ബച്ചന്‍; ചിത്രത്തിന്റെ യാഥാര്‍ത്ഥ്യമിതാണ്

40 വര്‍ഷക്കാലം ബച്ചന്‍ കുടുംബത്തിന്റെ സഹായിയായിരുന്ന അദ്ദേഹത്തിന്റെ മാനേജറായിരുന്നു അത്.

‘അന്തരിച്ച വീട്ടുജോലിക്കാരന് ബച്ചന്‍ കുടുംബത്തിന്റെ ആദരം’ എന്ന പേരില്‍ അമിതാഭ് ബച്ചന്റെയും മകന്‍ അഭിഷേക് ബച്ചന്റെയും ചിത്രം വൈറലാകുന്നുതായി മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ മരിച്ചയാള്‍ വീട്ടുജോലിക്കാരനായിരുന്നില്ല. 40 വര്‍ഷക്കാലം ബച്ചന്‍ കുടുംബത്തിന്റെ സഹായിയായിരുന്ന അദ്ദേഹത്തിന്റെ മാനേജറായിരുന്നു അത്.

‘വീട്ടുജോലി ചെയ്തിരുന്ന ആളുടെ ശവമഞ്ചം ചുമക്കുന്ന ബച്ചനും അഭിഷേക് ബച്ചനും’ എന്നതരത്തില്‍ ഇവരുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. ബച്ചന്‍ കുടുംബത്തിന്റെ പരിഗണനയും, സ്നേഹവുമാണ് ഇതില്‍ വെളിപ്പെടുന്നതെന്നാണ് പലരും പറയുന്നത്. എന്നാല്‍ ഇദ്ദേഹം കാലങ്ങളായി ബച്ചന്‍ കുടുംബത്തിന്റെ മാനേജറായായിരുന്നു പ്രവര്‍ത്തിച്ച് വന്നിരുന്നത്.

ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചത് ഒരു ആരാധകനാണ്. സീനിയര്‍ ബച്ചനും ജൂനിയര്‍ ബച്ചനും തങ്ങളുടെ അടുത്ത ജീവനക്കാരന്റെ ശവമഞ്ചം ചുമന്ന് സംസ്‌കാര ചടങ്ങുകള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്ന ദൃശ്യമാണിതെന്ന് ട്വിറ്റര്‍ പോസ്റ്റില്‍ പറയുന്നു.

Read  More : ടിക് ടോക്കില്‍ സ്ത്രീകളെ മാത്രം പിന്തുടരുന്ന ഷമി നാണമില്ലാത്തവനെന്ന് ഭാര്യ ഹസിന്‍ ജഹാന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍