TopTop
Begin typing your search above and press return to search.

പെരുമ്പാമ്പുകള്‍ ശരീരത്തിലിഴയുമ്പോഴും കാര്‍ട്ടൂണ്‍ ആസ്വദിച്ച് പെണ്‍കുട്ടി/ വീഡിയോ

പെരുമ്പാമ്പുകള്‍ ശരീരത്തിലിഴയുമ്പോഴും കാര്‍ട്ടൂണ്‍ ആസ്വദിച്ച് പെണ്‍കുട്ടി/ വീഡിയോ
പാമ്പ് എന്ന് കേള്‍ക്കുമ്പോള്‍തന്നെ പേടിച്ച് വിറക്കുന്നവരാണ് പലരും. എന്നാല്‍ ശരീരത്തിലൂടെ പെരുമ്പാമ്പുകള്‍ ഇഴഞ്ഞ് നടന്നിട്ടും അതൊന്നും ശ്രദ്ധിക്കാതെ ഭയമില്ലാതെ തന്റെ പണികളില്‍ മുഴുകാന്‍ ചിലര്‍ക്ക് കഴിയും. അതിനൊരു ഉദാഹരണമാണ് ഈ പെണ്‍കുട്ടി.

പെരുമ്പാമ്പുകള്‍ ശരീരത്തില്‍ ചുറ്റി പിണഞ്ഞ് കിടക്കുമ്പോഴും കാര്‍ട്ടൂണ്‍ കണ്ട് രസിക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുന്നത്.

ശരീരത്തില്‍ പെരുമ്പാമ്പുകള്‍ ഇഴഞ്ഞ് നടക്കുമ്പോഴും അതൊന്നും ശ്രദ്ധിക്കാതെ ടാമ്പില്‍ വീഡിയോ കാണുന്ന ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയിലെ മഹാറാണി എന്ന പെണ്‍കുട്ടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം.

പാമ്പുകള്‍ ദേഹത്താകെ ചുറ്റിയിട്ടും പെണ്‍കുട്ടി അനങ്ങാതെ കാര്‍ട്ടൂണ്‍ കണ്ടുകൊണ്ട് കിടക്കുകയാണ്. ഇടക്ക് പാമ്പിന്റെ ശരീരം കാഴ്ച്ചയെ മറക്കുമ്പോള്‍ അതിനെ എടുത്ത് മാറ്റുന്നുണ്ട് വീഡിയോയില്‍, എന്നാല്‍ അപ്പോഴൊന്നും പെണ്‍കുട്ടിയുടെ മുഖത്ത് ഒരുതരത്തിലുള്ള ഭാവവ്യത്യാസവും കാണുന്നില്ലതാനും.



ഇരുന്ന് പറയാൻ ഹക്കിമിക്ക കൂട്ടാക്കിയില്ല; മമ്മൂട്ടിക്ക് മുന്നിൽ ദാദാസാഹിബ് ഡയലോഗ് അനുകരിച്ച് ആരാധകൻ;വീഡിയോ വൈറൽ


Next Story

Related Stories