Top

നമ്മുടെ രാഷ്ട്രീയം മെല്ലെ മാറുകയാണ്, വിജയങ്ങൾ ഇനി വികസനങ്ങൾക്കൊപ്പം: നരേന്ദ്രമോദിയെ പുകഴ്ത്തി അബ്ദുുള്ളക്കുട്ടി

നമ്മുടെ രാഷ്ട്രീയം മെല്ലെ മാറുകയാണ്, വിജയങ്ങൾ ഇനി വികസനങ്ങൾക്കൊപ്പം: നരേന്ദ്രമോദിയെ പുകഴ്ത്തി അബ്ദുുള്ളക്കുട്ടി
രാജ്യത്ത് വലിയ വിജയം നേടി അധികാരത്തില്‍ തിരിച്ചെത്തിയ നരേന്ദ്ര മോദിയെ പ്രശംസിച്ച് വീണ്ടും കോൺഗ്രസ് നേതാവ് എപി അബ്ദുള്ളക്കുട്ടി.  നരേന്ദ്ര മോദിയുടെ മഹാവിജയത്തെ പറ്റി എന്ന് തുടങ്ങുന്ന തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് മുൻ സിപിഎം എംപി, കോൺഗ്രസ് എംഎല്‍എ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള അബ്ദുള്ളക്കുട്ടിയുടെ സ്തുതി. മോദിക്ക് എന്തുകൊണ്ട് വിജയം ഉണ്ടായെന്ന് വിലയിരുത്തുകയാണ്  അദ്ദേഹം.

പ്രതിപക്ഷക്കാർ മാത്രമല്ല, BJP ക്കകത്തുള്ളവരെ പോലും ആശ്ചര്യപ്പെടുത്തുന്ന വിജയമാണ് മോദി നേടിയത്. ഇതിനെ എല്ലാ രാഷ്ടീയ പ്രവർത്തകരും വികാരങ്ങൾ മാറ്റി വെച്ച് നിഷ്പക്ഷമായി ശാന്തമായി വിശകലനം ചെയ്യാൻ തയ്യാറാവണം. ഒരു നയം ആവിഷ്ക്കരിക്കുമ്പോൾ ജീവിതത്തിൽ കണ്ടുമുട്ടിയ ഏറ്റവും പാവപ്പെട്ടവന്റെ മുഖം ഓർമ്മിക്കുക എന്ന മഹാത്മാ ഗാന്ധി വചവത്തിൻ പിന്തുടർന്നുള്ള പ്രവർത്തനങ്ങളാണാ മോദിയുടെ തിരിച്ച് വരവിന് കാരണമായതെന്നും അദ്ദേഹം പറയുന്നു. മോദി സർക്കാർ നടപ്പാക്കിയ വിവിധ പദ്ധതികളുടെ കണക്കുകളും അദ്ദേഹം പങ്കുവയ്ക്കുന്നു.

ഇതിന് മുൻപും മോദിയെ പുകഴ്ത്തി അബ്ദുള്ളക്കുട്ടി ഇതിന് മുൻപും രംഗത്തെത്തിയിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോദി നടത്തിയ പ്രവർത്തനങ്ങള്‍ മാതൃാപരമാണെന്ന തരത്തിലായിരുന്നു മുൻപത്തെ പരാമർശം.

അബ്ദുള്ളക്കുട്ടിയുടെ പോസ്റ്റിന്റെ പൂർണരൂപം

# നരേന്ദ്ര മോദിയുടെ മഹാവിജയത്തെ പറ്റി

നരേന്ദ്രമോദിയുടെ അത്യുഗ്രൻ വിജയത്തെ കുറിച്ചുള്ള പല നിരീക്ഷണ ങ്ങളും പുറത്ത് വന്നു കൊണ്ടിരിക്കുകയാണല്ലൊ

എന്ത് കൊണ്ട്
ഈ വിജയം ഉണ്ടായി?

എന്റെ FB കൂട്ട് കാരുടെ സമക്ഷത്തിങ്കലേക്ക് ചില തോന്നലുകൾ തുറന്നു പറയട്ടെ

പ്രതിപക്ഷക്കാർ മാത്രമല്ല
BJP ക്കകത്തുള്ളവരെ പോലും ആശ്ചര്യപ്പെടുത്തുന്ന വിജയമാണ് ഉണ്ടായത്

എല്ലാ രാഷ്ടീയ പ്രവർത്തകരും വികാരങ്ങൾ മാറ്റി വെച്ച് നിഷ്പക്ഷമായി ശാന്തമായി വിശകലനം ചെയ്യേണ്ടതാണ് ഈ സംഗതിയാണിത്

നരേന്ദ്ര മോദിയുടെ ഭരണതന്ത്രജ്ഞതടെ
വികസന അജണ്ടയുടെ അംഗീകാരം തന്നെയാണിത്

വളരെ കൗതുകരായ ഒരു കാര്യം ഇദ്ദേഹത്തിനെ ജനപ്രിയനാക്കിയതിന്റെ രഹസ്യം
ഒരു ഗാന്ധിയൻ മൂല്യം
ഗാന്ധിയുടെ നാട്ടുകാരൻ മോദി തന്റെ ഭരണത്തിൽ പ്രയോഗിച്ചു എന്നുള്ളതാണ്

മഹാത്മാ ഗാന്ധി പൊതുപ്രവർത്തകരോട് പറഞ്ഞു....

നിങ്ങൾ ഒരു നയം ആവിഷ്ക്കരിക്കുമ്പോൾ
ജീവിതത്തിൽ കണ്ടുമുട്ടിയ ഏറ്റവും പാവപ്പെട്ടവന്റെ മുഖം ഓർമ്മിക്കുക...

ശ്രീ മോദി അത് കൃത്യമായി നിർവ്വഹിച്ചു.

1) സ്വച്ച് ഭാരത് സ്കീമിൽ 9.16 കോടി കുടുംബങ്ങൾക്ക് സ്വന്തം ടോയ് ലെറ്റ് നൽകി

2) പ്രധാനമന്ത്രി ഉജ്വലയോജന സ്കീമിൽ 6 കോടി കുടുംബങ്ങൾക്കാണ് സൗജന്യമായി LPG ഗ്യാസ് കണക്ഷൻ നൽകിത്

കേരളം വിട്ടാൽ നാമല്ലാം കണ്ട സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും ദയനീയമായ കാഴ്ചയായിരുന്നു വെളിം പ്രദേശത്ത് മലമൂത്ര വിസർജനത്തിനിരിക്കുന്ന പാവങ്ങളുടെ ചിത്രം

മോദി ഒരുപരിധിവരെ അതിനോട് നീതി കാണിച്ചു

ചാണകം ഉണക്കി, ഉണക്ക ചില്ല കമ്പുകൾ ശേഖരിച്ച് അടുപ്പു ഊതി തളർന്നു പോയ 6 കോടി അമ്മമാർക്ക്
മോദി നൽകിയ ആശ്വാസം എത്ര ഹൃദ്യമാണ്.

ജനകോടികളിൽ അദ്ദേഹത്തെ പ്രിയങ്കരനാക്കിയത് ഇതൊക്കെ ഒരു കാരണമല്ലെ ?

സ്മാർട്ട് സിറ്റികളും
ബുള്ളൻ ട്രെയിൻ ഉൾപ്പെടെ നിരവധിസ്വപ്ന പദ്ധതികൾ രാഷ്ടീയ അജണ്ടയിൽ കൊണ്ടുവന്നത് കാണാതേ പോകരുത്...

നമ്മുടെ രാഷ്ട്രീയം മെല്ലെ മാറുകയാണ്
വിജയങ്ങൾ ഇനി വികസനങ്ങൾക്കൊപ്പമാണ്....

നരേന്ദ്രമോദിയെ
വിമർശിക്കമ്പോൾ ഈ യാഥാർത്ഥ്യങ്ങൾ വിസ്മരിക്കുത്....

പല വികസിത സമൂഹത്തിലും തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ രാജ്യ വികസനത്തിലും ജനങ്ങളുടെ പുരോഗതിക്കും കൈകോർത്ത് നിൽക്കുന്ന ഭരണ പ്രതിപക്ഷ ശൈലിയും നാം ചർച്ചക്ക് എടുക്കാൻ സമയമായി.

ലൈംഗിക ചൂഷണ ഇരയായ പെണ്‍കുട്ടിയെ പ്രതികള്‍ക്ക് തന്നെ വിട്ടുകൊടുത്ത് തിരുവനന്തപുരം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി

Next Story

Related Stories