TopTop
Begin typing your search above and press return to search.

പോൺതാരത്തെ പരിക്കേറ്റ കാശ്മീരിയാക്കി മുൻ പാക് ഹൈക്കമീഷണര്‍, ' നന്ദി, എന്റെ കാഴ്ചയ്ക്ക് പ്രശനങ്ങളില്ല' എന്ന് ജോണി സിൻസ്

പോൺതാരത്തെ പരിക്കേറ്റ കാശ്മീരിയാക്കി മുൻ പാക് ഹൈക്കമീഷണര്‍,

പെല്ലറ്റ് ആക്രമണത്തിൽ പരുക്കേറ്റ കാശ്മീരി എന്നു വിശേഷിപ്പിച്ച് പോൺ മൂവി താരം ജോണി സിൻസിന്റെ ഫോട്ടോ ട്വീറ്റ് ചെയ്ത പാക്കിസ്ഥാൻ മുൻ ഹൈക്കമ്മിഷണർക്ക് മറുപടിയുമായി താരം. കാശ്മീർ വിഷയത്തിൽ ഇന്ത്യക്കെതിരെ ആരോപണം ഉന്നയിക്കുന്നതിനിടെയായിരുന്നു പാക്കിസ്ഥാൻ മുൻ ഹൈക്കമ്മീഷണർ അബ്ദുൽ ബാസിതിന് ഗുരുതരമായ അമളി പിണഞ്ഞത്. ട്വീറ്റ് ചെയ്ത ഫോട്ടോ പോൺ മൂവി താരം ജോണി സിൻസിന്റെതായിരുന്നു. ഇതിന് മറുപടിയാണ് താരം ദിവസങ്ങള്‍ക്കിപ്പുറം നൽകുന്നത്.

നിയന്ത്രണരേഖയ്ക്ക് അപ്പുറമുള്ള കശ്മീരികൾ പെല്ലറ്റ് ആക്രമണം നേരിടുന്നുവെന്നും ഇത്തരത്തിൽ കാഴ്ച നഷ്ടപ്പെട്ട അനന്ത്നാഗ് സ്വദേശി യൂസഫ് എന്ന വാചകവും ജോണി സിൻസിന്റെ ഫോട്ടോയ്ക്കൊപ്പം ചേർത്തിരുന്നു. എന്നാൽ ‘തന്റെ കാഴ്ചയ്ക്കു കുഴപ്പമൊന്നുമില്ല. എന്തായാലും എന്റെ നന്ദി’ എന്നായിരുന്നു സിൻസിന്റെ ട്വീറ്റ്. ട്വീറ്റും റീട്വീറ്റും നവ മാധ്യമങ്ങൾ ഏറ്റെടുക്കുകയും ചെയ്തു. ഇതോടെ വിഷയം വീണ്ടും നവമാധ്യമങ്ങളില്‍ സജീവമാവുകയായിരുന്നു.

ട്വീറ്റ് വൈറലായതോടെ അതിലെ മണ്ടത്തരം വ്യക്തമാക്കി പാക്കിസ്ഥാനില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തക നൈല ഇനായത്തും രംഗത്തെത്തിയിരുന്നു. ഒന്നും വിശ്വസിക്കാനാവാത്ത കാലം എന്നായിരുന്നു നൈല ട്വീറ്റിൽ കുറിച്ചത്. ഇതിനു പിന്നാലെ അബ്ദുൽ ബാസിത് ഈ പോസ്റ്റ് നീക്കം ചെയ്യുകകയും ചെയ്തിരുന്നു. എന്നാൽ, ട്വീറ്റം മറുപടി ട്വീറ്റും പാകിസ്താന് രാഷ്ട്രീയ പരമായി ദോഷം ചെയ്യുന്നതാണെന്നും ചൂണ്ടിക്കാട്ടപ്പെട്ടുന്നു. കശ്മീരിൽ മനുഷ്യാവകാശ ലംഘനങ്ങൾ എന്നപേരിൽ അന്താരാഷ്ട്ര വേദികളിൽ പാക്കിസ്താൻ ഉന്നയിക്കുന്നതിനിടെയാണ് വ്യാജ പ്രചരണം ശ്രദ്ധനേടുന്നത്.


Next Story

Related Stories