സോഷ്യൽ വയർ

പ്രണയമില്ലാത്തവര്‍ക്ക് സൗജന്യമായി ചായ ഒരുക്കി ഒരു കഫെ

എം.ബി.എ കിട്ടാത്തതിനാല്‍ പഠനം ഉപേക്ഷിച്ചതിനു ശേഷമാണ് അഹമ്മദാബാദിലെ വസ്ത്രാപൂരില്‍ പ്രഭുല്‍ ഈ കഫേ തുടങ്ങുന്നത്.

പ്രണയിക്കുന്നവര്‍ക്കായി ഒരു ദിവസം, അതാണ് വാലന്റൈന്‍സ് ഡേ. പ്രണയിതാക്കള്‍ക്ക് ഒരു ആഘോഷം തന്നെയാണ് ആ ദിവസം. പ്രണയം ആഘോഷമാക്കാനും പ്രണയിക്കുന്നവരെ സ്വാഗതം ചെയ്യാനും നിരവധി റസ്റ്റോറന്റുകളും കഫേകളും മത്സരിക്കുകയാണ്.

അപ്പോഴാണ് പ്രണയ ദിനം വ്യത്യസ്തമാക്കാന്‍ പുതിയ ആശയവുമായി അഹമ്മദാബാദിലെ എം.ബി.എ വാല ചായ് കഫെ എത്തിയത്. പ്രഭുല്‍ ബില്ലോര്‍ എന്ന ചെറുപ്പക്കാരനാണ് ഈ കഫേയുടെ ഉടമസ്ഥന്‍.

പ്രണയ ദിനത്തില്‍ പ്രണയമില്ലാത്തവര്‍ക്കായി സൗജന്യ ചായ ഒരുക്കിയാണ് എം.ബി.എ വാല ചായ് കഫെ വ്യത്യസ്തമാകുന്നത്. ഈ ആശയം എല്ലാവരിലും എത്തിക്കാനായി ഫേസ് ബുക്കില്‍ ഇവന്റ് പേജും പ്രഭുല്‍ തുടങ്ങി.

കമിതാക്കള്‍ക്ക് വേണ്ടി എല്ലായിടവും ആഘോഷങ്ങള്‍ നടക്കുമ്പോള്‍ അതില്‍ നിന്നും വ്യത്യസ്തമായി എന്ത് ചെയ്യാം എന്ന തോന്നലാണ് ഈ ആശയത്തിലേക്ക് കൊണ്ടെത്തിച്ചത് എന്നാണ് പ്രഭുല്‍ പറയുന്നത്. പ്രണയമില്ലാത്തവര്‍ക്ക് പ്രണയദിനം ആഘോഷിക്കാനുള്ള അവസരമാണ് പ്രഭുല്‍ ഒരുക്കുന്നത് എന്നാണ്.

തിരക്കു ഒഴിവാക്കാനായി പ്രണയദിനത്തില്‍ രാത്രി 7നും 10നും ഇടയിലാണ് സൗജന്യമായി ചായ വിതരണം ചെയ്യുന്നത്. ആണ്‍കുട്ടികള്‍ക്ക് മാത്രമല്ല പ്രണയമില്ലാത്ത പെണ്‍കുട്ടിക്കള്‍ക്കും ചായ കുടിക്കാന്‍ എത്താമെന്ന് പ്രഭുല്‍ അറിയിച്ചിട്ടുണ്ട്.

എം.ബി.എ കിട്ടാത്തതിനാല്‍ പഠനം ഉപേക്ഷിച്ചതിനു ശേഷമാണ് അഹമ്മദാബാദിലെ വസ്ത്രാപൂരില്‍ പ്രഭുല്‍ ഈ കഫേ തുടങ്ങുന്നത്. വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്നാണ് റോഡരികില്‍ ചായക്കട തുടങ്ങുന്നത്. പിന്നീട് ഇത് എം.ബി.എ വാല ചായ് കഫേ എന്നാക്കുകയായിരുന്നു.

എത്തുന്ന ആളുകള്‍ സത്യസന്ധരായിരിക്കുമെന്നും അവരെ താന്‍ വിശ്വസിക്കുന്നുവെന്നും പ്രഭുല്‍ പറഞ്ഞു. 35 തരത്തിലുള്ള ചായകളാണ് ഇവിടെ ലഭിക്കുക. സൗജന്യ ചായകളുടെ വിവരം പ്രഭുല്‍ തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് അറിയിക്കുന്നത്. നിരവധി ആളുകളാണ് പ്രഭുലിന്റെ ചായ് കഫേയുടെ പോസ്റ്റുകളും, മീമുകളുമെല്ലാം ഷെയര്‍ ചെയ്യുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍