TopTop
Begin typing your search above and press return to search.

നെയില്‍പോളിഷ് അണിഞ്ഞ വിരലുകളുമായി വധു, ചെളിനിറഞ്ഞ നഖങ്ങളുമായി വരന്‍; ഇയാള്‍ക്കൊപ്പം എങ്ങനെ ജീവിക്കുമെന്ന് സോഷ്യല്‍ മീഡിയ

നെയില്‍പോളിഷ് അണിഞ്ഞ വിരലുകളുമായി വധു, ചെളിനിറഞ്ഞ നഖങ്ങളുമായി വരന്‍; ഇയാള്‍ക്കൊപ്പം എങ്ങനെ ജീവിക്കുമെന്ന് സോഷ്യല്‍ മീഡിയ
വിവാഹം എന്നത് ഓരോ വ്യക്തിയുടെ ജീവിതത്തിലും സുപ്രധാനമായ ഒന്നാണ്. മറ്റൊന്നിലും ശ്രദ്ധിച്ചില്ലെങ്കിലും ആ ദിവസം വൃത്തിയായിരിക്കുവാന്‍ ആളുകള്‍ ശ്രദ്ധ ചെലുത്താറുണ്ട്.

എല്ലാവരുടേയും കണ്ണുകള്‍ തങ്ങളിലേക്കുമാത്രം ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുമ്പോള്‍ മനോഹരമായി അണിഞ്ഞൊരുങ്ങാനാണ് എല്ലാവരും ആഗ്രഹിക്കുക. എന്നാല്‍ ഇതില്‍നിന്നെല്ലാം വ്യത്യസ്ഥമായൊരു വിവാഹ ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

വിവാഹ ദിവസം വധുവരന്മാര്‍ കൈയ്യില്‍ പിടിക്കുന്ന പൂക്കൊട്ടയ്ക്ക് മുകളില്‍ നിന്നെടുത്ത ഫോട്ടോയാണ് വ്യക്തി സുചിത്വത്തെ കുറിച്ചുള്ള ചര്‍ച്ചയ്ക്ക് സോഷ്യല്‍ മീഡിയയില്‍ വഴി തെളിച്ചിരിക്കുന്നത്.

പെഡിക്യൂര്‍ ചെയ്ത് ചുവന്ന നെയില്‍പോളീഷ് അണിഞ്ഞ വധുവിന്റെ വിരലുകള്‍ക്കൊപ്പം ചെളിനിറഞ്ഞ നഖങ്ങളുമായിട്ടാണ് വരന്‍ നില്‍ക്കുന്നത്. വിവാഹ മോതിരങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് വധുവരന്മാര്‍ പങ്കുവെച്ച ചിത്രത്തില്‍ എല്ലാവരുടേയും ശ്രദ്ധ ചെന്നെത്തുന്നത് ഈ നഖങ്ങളിലേക്കാണ്. എത്ര വൃത്തിഹീനമായ നഖങ്ങള്‍ എന്നാണ് പലരും പ്രതികരിച്ചിരിക്കുന്നത്. സ്വന്തം നഖങ്ങളെപോലും ശ്രദ്ധിക്കാത്ത പുരുഷനൊപ്പം ഈ പെണ്‍കുട്ടി എങ്ങനെ ജീവിക്കുമെന്നും ആളുകള്‍ ചോദിക്കുന്നു.

എന്നാല്‍ ഒരു വിഭാഗം ആളുകള്‍ ഇതിനെ സൗന്ദര്യ ചിന്തകളെ മാറ്റിമറിക്കുന്ന ഒന്നായിട്ടാണ് കാണുന്നത്.

Next Story

Related Stories