UPDATES

സോഷ്യൽ വയർ

‘ജീവിതത്തില്‍ ആദ്യമായാണ് ഞാന്‍ ഒരു ബുദ്ധിമുട്ടുകളും ഇല്ലാതെ ശ്വസിക്കുന്നത്’;അമ്മായിയമ്മയ്ക്ക് ഹൃദയം തൊടുന്ന കുറിപ്പുമായി യുവരാജ് സിങിന്റെ ഭാര്യ ഹേസല്‍

എനിക്കൊരു പുതിയ മൂക്ക് സമ്മാനിച്ചതില്‍ ഞാന്‍ എന്റെ അമ്മായിയമ്മയോട് നന്ദി പറയുന്നു

ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്റെ ഭാര്യയും ബോളിവുഡ് നടിയുമായ ഹേസല്‍ തന്റെ അമ്മായിയമ്മ ഷബ്‌നം സിങ്ങിനെഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയ ഹൃദയങ്ങള്‍ കീഴടക്കിയിരിക്കുകയാണ്. മറച്ചുവെച്ച ഒരു രഹസ്യം ആരാധകരോട് തുറന്നു പറഞ്ഞു കൊണ്ടാണ് ഹേസല്‍ സോഷ്യല്‍മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചത്.

‘കുറച്ചു നാളുകളായി പോസ്റ്റുകള്‍ ഒന്നും ഇടാറില്ലായിരുന്നു. നിങ്ങളില്‍ നിന്നും ഒരും കാര്യം മറച്ചുവെച്ചു. ഒരു മാസം മുമ്പ് എന്റെ മൂക്കിന് ഒരു ചെറിയ ശസ്ത്രക്രിയ നടന്നു. വര്‍ഷങ്ങളായി മൂക്കിലൂടി ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. എന്നാല്‍ അത് ഗൗരവമുള്ള ആരോഗ്യ പ്രശ്‌നമായി തോന്നാത്തതിനാല്‍ അതിനെ ജീവിതത്തിന്റെ ഒരു ഭാഗമായി അംഗീകരിച്ചാണ് ഇത്രയും നാള്‍ ഞാന്‍ കഴിഞ്ഞത്.

എന്റെ ഭാഗ്യം കൊണ്ടാണ് എന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ അമ്മായിയമ്മയ്ക്ക് അലോസരമുണ്ടാക്കും തരത്തില്‍ മാറിയത്. അവര്‍ എന്നെ ആശുപത്രിയില്‍ കൊണ്ടുപോയപ്പോഴാണ് അത് എത്രത്തോളം പ്രശ്‌നങ്ങള്‍ ഉള്ളില്‍ ഉണ്ടാക്കുമെന്നുള്ളതിനെ കുറിച്ച് ഞങ്ങള്‍ തിരിച്ചറിഞ്ഞതും മനസ്സിലാക്കിയതും. എനിക്കൊരു പുതിയ മൂക്ക് സമ്മാനിച്ചതില്‍ ഞാന്‍ എന്റെ അമ്മായിയമ്മയോട് നന്ദി പറയുന്നു. കാരണം ജീവിതത്തില്‍ ആദ്യമായാണ് ഞാന്‍ ഒരു ബുദ്ധിമുട്ടുകളും ഇല്ലാതെ ശ്വസിക്കുന്നത്.

ശസ്ത്രക്രിയ കഴിഞ്ഞ് അധിക ദിവസങ്ങള്‍ ആകാത്തതിനാല്‍ സോഷ്യല്‍മീഡിയയില്‍ പഴയതു പോലെ ആക്ടീവ് ആകാനും വ്യായാമം ചെയ്യാനുമൊന്നും കഴിഞ്ഞിരുന്നില്ല. അതുകൊണ്ടാണ് കുറച്ച് നാളത്തേക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നും അകലം പാലിച്ചത്’എന്നും ഹേസല്‍ പോസ്റ്റില്‍ പറയുന്നു.

ശസ്ത്രക്രിയക്ക് ശേഷമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടാണ് ഹേസല്‍ പോസ്റ്റ് ഇട്ടിരിക്കുന്നത്.

 

View this post on Instagram

 

I’ve not posted in a while so i thought i would fill you in on where Ive been hiding (those of you who were wondering)… A month ago i had a surgery to fix my nose- for as long as i can remember ive struggled to breath through my nose, although not a serious health issue, a chronic one that i just learnt to live with… Lucky enough for me it annoyed my mother-in-law so much that she finally took me to a hospital, 🤪🤣 because of which we came to know just how much internal damage there was and understood the problem! So thanks to her i have a new nose👃🏼(internally) and for the first time in my life i can now breath freely and easily. Due to the surgery i’ve not been active or able to exercise yet, so I’ve put on some weight hence staying away from social media! But fuck it, here i am, better than ever, breathing happily, all thanks to my mother in law who’s receiving blessings from me everyday because finally, finally I CAN BREATHE!!!! It goes to show you, you never know what can lead to where, the things we live with and consider “normal” and sometimes it takes annoying someone to have the best outcome!!!! Love you Shabo! Happy belated mothers day ❤️

A post shared by Hazel Keech Singh (@hazelkeechofficial) on

Read More :രാഹുല്‍, പ്രളയം, പിന്നെ ‘നമ്മുടെ’ രാഘവേട്ടനും; ഒന്നൊന്നര ചൂടന്‍ തിരഞ്ഞെടുപ്പാക്കിയ 8 വിഷയങ്ങള്‍

“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍