UPDATES

സോഷ്യൽ വയർ

ഓടുക മാത്രമല്ല അടിപൊളി ഫുഡും ഉണ്ടാക്കും ധിങ് എക്‌സ്പ്രസ്; ഹിമ ദാസിന്റെ ആസാമി ദാല്‍ വമ്പന്‍ ഹിറ്റ്

യൂറോപ്പില്‍ ഹിമ പാചകം ചെയ്യുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്ന

18 ദിവസം കെണ്ട് 5 മെഡല്‍ നേടി ഇന്ത്യയുടെ അഭിമാനമായി മാറിയ അസം സ്വദേശിയായ കായിക താരം ഹിമ ദാസാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം.പക്ഷേ, ധിങ് എക്‌സ്പ്രസ് എന്നും വിളിപ്പേരുള്ള ഹിമയുടെ പാചക വൈദഗ്ധ്യത്തിനാണ് ഇപ്പോള്‍ കൈയ്യടി.

യൂറോപ്പില്‍ ഹിമ പാചകം ചെയ്യുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ആസാമി ദാല്‍ ആണ് ഹിമ ഉണ്ടാക്കുന്നത്.

2019 ചെക്ക് റിപ്പബ്ലിക്ക് അത്ലറ്റിക് മീറ്റില്‍ 400 മീറ്റര്‍ ഓട്ടത്തില്‍ 52.09 സെക്കന്‍ഡിനുള്ളില്‍ ഓടി ഹിമ ഒന്നാമതെത്തിയിരുന്നു. ഈ സീസണിലെ ഹിമയുടെ ഏറ്റവും മികച്ച സമയം 52.88 സെക്കന്‍ഡാണ്. കഴിഞ്ഞ വര്‍ഷത്തെ ഏഷ്യന്‍ ഗെയിംസില്‍ ഹിമ റെക്കോര്‍ഡ് നേട്ടം കൈവരിച്ചത് 50.72 സെക്കന്‍ഡിലായിരുന്നു.

ഹിമ ദാസ് ആദ്യ സ്വര്‍ണ്ണം നേടിയ 200 മീറ്റര്‍ ഓട്ടത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. പോളണ്ടില്‍ നടന്ന മത്സരത്തില്‍ 23.65 സെക്കന്‍ഡിലാണ് ഹിമ അന്ന് വിജയം കൈവരിച്ചത്.

 

Read More : എട്ട് മണിക്കൂര്‍, ഒറ്റ സീന്‍, ഒരു ലക്ഷം രൂപ; ആലപ്പുഴ സ്വദേശികളുടെ കുളത്തിലെ വെഡ്ഡിംഗ് വീഡിയോ ഷൂട്ട് ബിബിസിയിലും/ വീഡിയോ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍