UPDATES

സോഷ്യൽ വയർ

വ്യത്യസ്ഥമായൊരു ബോട്ടില്‍ ക്യാപ് ചലഞ്ച്; ശബ്ദംകൊണ്ട് അടപ്പ് തെറിപ്പിച്ച് ഹോളിവുഡ് ഗായിക/ വീഡിയോ

അഞ്ച് തവണ ഗ്രാമി ജേതാവായ മരിയ അവളുടെ ശബ്ദത്തിന്റെ കരുത്ത് തെളിയിച്ചുകൊണ്ട് തന്നെയാണ് ബോട്ടില്‍ ക്യാപ്പ് ചലഞ്ചില്‍ മരിയ പങ്കെടുത്തത്.

ബോട്ടില്‍ ക്യാപ്പ് ചലഞ്ചില്‍ ഹോളിവുഡ് ഗായിക മരിയ ക്യാരി വ്യത്യസ്ഥ രീതിയിലാണ് പങ്കെടുത്തത്. അഞ്ച് തവണ ഗ്രാമി ജേതാവായ മരിയ അവളുടെ ശബ്ദത്തിന്റെ കരുത്ത് തെളിയിച്ചുകൊണ്ട് തന്നെയാണ് ബോട്ടില്‍ ക്യാപ്പ് ചലഞ്ചില്‍ മരിയ പങ്കെടുത്തത്.

സാധാരണയായി ബോട്ടില്‍ ക്യാപ് ചലഞ്ചില്‍ പങ്കെടുക്കുന്നവര്‍ കാലുകൊണ്ട് തൊഴിച്ചാണ് ബോട്ടിലിന്റെ മൂടി തെറുപ്പിക്കാര്‍. കുപ്പിക്ക് മുകളില്‍ വെച്ചിരിക്കുന്ന ക്യാപ് കുപ്പി പൊട്ടിക്കാതെ തെറിപ്പിക്കുകയാണ് ഈ ചലഞ്ച്.

ഇന്‍സ്റ്റാഗ്രാമിലൂടെയാണ് മരിയ ബോട്ടില്‍ ക്യാപ് ചലഞ്ച് വീഡിയോ പുറത്ത് വിട്ടത്. ഇതില്‍ ഒരു ദീര്‍ഘ ശ്വാസം എടുത്തതിന് ശേഷം മരിയ ഹൈ പിച്ചില്‍ എടുത്ത ശബ്ദത്തിന്റെ പ്രകമ്പനംകൊണ്ട് കുപ്പിയുടെ ക്യാപ് തെറിച്ച് പോവുന്നത് കാണാന്‍ കഴിയും. അത്യന്തം രസകരമാണെന്നാണ് മരിയയുടെ മുന്‍ ഭര്‍ത്താവ് നിക്ക് കാനോന്‍ ഇതിന് കമന്റ് ചെയ്തിരിക്കുന്നത്.

ബോട്ടില്‍ ക്യാപ് ചലഞ്ച് പലരും തങ്ങളുടെ രീതിയില്‍ ചെയ്യാറുണ്ട്. ഇതില്‍ നിന്നെല്ലാം വ്യത്യസ്ഥതയുള്ളതും ഏവരേയും അത്ഭുതപ്പെടുത്തുന്നതുമാണ് മരിയയുടെ ചലഞ്ച് വീഡിയോ.

 

View this post on Instagram

 

Challenge accepted! #bottlecapchallenge

A post shared by Mariah Carey (@mariahcarey) on

കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പിന്നില്‍ 1000 കോടി രൂപയുടെ ഐഎംഎ കുംഭകോണവും?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍