UPDATES

സോഷ്യൽ വയർ

‘അടിച്ചു മോനെ’; ബിജെപി പ്രകടന പത്രികക്ക് ഇന്നസെന്റിന്റെ കിടിലൻ ട്രോൾ

താന്‍ അഭിനയിച്ച കിലുക്കം സിനിമയിലെ കഥാപാത്രമായ കിട്ടുണ്ണി ലോട്ടറി അടിക്കുമ്പോള്‍ ഞെട്ടി  നില്‍ക്കുന്ന ചിത്രം പങ്കുവെച്ചു കൊണ്ടാണ് താരം ബിജെപിയുടെ പ്രകടന പത്രികയെ ട്രോളിയത്

ബിജെപി പ്രകടന പത്രികയെ ട്രോളി  ചാലക്കുടിയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും എംപിയുമായ ഇന്നസെന്റ്. വര്‍ഗീയതയും അഴിമതിയും ഇല്ലാതാക്കി ഇന്ത്യന്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തും എന്ന ബിജെപിയുടെ വാഗ്ദാനത്തിനെതിരെയാണ് താരത്തിന്റെ ട്രോള്‍. താന്‍ അഭിനയിച്ച കിലുക്കം സിനിമയിലെ കഥാപാത്രമായ കിട്ടുണ്ണി ലോട്ടറി അടിക്കുമ്പോള്‍ ഞെട്ടി  നില്‍ക്കുന്ന ചിത്രം പങ്കുവെച്ചു കൊണ്ടാണ് താരം ബിജെപിയുടെ പ്രകടന പത്രികയെ ട്രോളിയത്.

സങ്കല്‍പ് പത്ര എന്ന പേരിലാണ് ബിജെപി പ്രകടന പത്രിക പുറത്തിറക്കിയത്. പ്രകടന പത്രിക ചടങ്ങില്‍ പ്രധാന മന്ത്രി നരേന്ദ്രമോദി, ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ അടക്കുമുള്ള നിരവധി ബിജെപി നേതാക്കള്‍ പങ്കെടുത്തു. 45 പേജുള്ള പ്രകടന പത്രികയില്‍ 75 വാഗ്ദാനങ്ങളാണ് ബിജെപി മുന്നോട്ട് വയ്ക്കുന്നത്. 2014-ലെ തിരഞ്ഞെടുപ്പില്‍ നടത്തിയ 550 വാഗ്ദാനങ്ങളില്‍ 520 എണ്ണവും നടപ്പാക്കിയെന്നും ആറുകോടി ജനങ്ങളുടെ ആവശ്യമറിഞ്ഞാണ് പ്രകടന പത്രിക തയ്യാറാക്കിയിരിക്കുന്നതും എന്നാണ് ബിജെപി നേതാക്കളുടെ വാദം.

 

Read More : രാമക്ഷേത്രം, ശബരിമല, ഏക സിവില്‍ കോഡ്; ബിജെപി പ്രകടന പത്രികയില്‍ 75 പദ്ധതികള്‍

“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍