UPDATES

സോഷ്യൽ വയർ

ഇസ്ലാമിക ആചാരങ്ങള്‍ക്ക് വിരുദ്ധമായിട്ട് വിവാഹ അഭ്യര്‍ത്ഥന നടത്തി; യുവാവും യുവതിയും അറസ്റ്റിലായി

പൊതുസ്ഥത്ത് പരസ്യമായി വിവാഹ അഭ്യര്‍ത്ഥന നടത്തിയതിനാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

എല്ലാം വൈറലാകുന്ന കാലമാണിത്. എന്നാല്‍ വിവാഹ അഭ്യര്‍ത്ഥന നടത്തിയത് വൈറലായതിനാല്‍ ഇറാനില്‍ യുവാവും യുവതിയും അറസ്റ്റിലായി. പൊതുസ്ഥത്ത് പരസ്യമായി വിവാഹ അഭ്യര്‍ത്ഥന നടത്തിയതിനാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

പൊതുസമൂഹത്തില്‍ ഇസ്ലാമിക ആചാരങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചതിന് അറസ്റ്റ് ചെയ്ത ദമ്പതികളെ പോലീസ് പിന്നീട് ജാമ്യത്തില്‍ വിടുകയായിരുന്നു. ഇറാനിയന്‍ നഗരത്തിലെ അറാഖിലെ മാളില്‍ വെച്ച് യുവാവ് വിവാഹ അഭ്യര്‍ത്ഥന ചെയ്ത വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. വിവാഹ അഭ്യര്‍ത്ഥന പെണ്‍കുട്ടി സ്വീകരിക്കുകയും യുവാവ് പെണ്‍കുട്ടിയുടെ വിരലില്‍ മോതിരം ഇട്ട് കൊടുക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍.

‘മറ്റു സ്ഥലങ്ങളില്‍ ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നുണ്ടെങ്കിലും ഇറാനില്‍ ഇത്തരം പ്രവൃത്തികള്‍ നടക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇവര്‍ നിയമ ലംഘനം നടത്തിയതിനാലാണ് കേസ് എടുത്തതെന്നും അതിനാല്‍ അറസ്റ്റില്‍ വിശദീകരണത്തിന്റെ ആവശ്യമില്ലെന്നും ‘ അറാഖിലെ ഡെപ്യൂട്ടി പോലീസ് ചീഫ് മൊസ്തഫ നറൗസി പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ ഇവര്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും പിന്നെ എന്തിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് മനസ്സിലാകുന്നില്ലെന്നും ടെഹ്‌റാന്‍ ബാര്‍ അസോസിയേഷന്‍ അഡ്വക്കേറ്റ് ഇഷ അമിനി പറഞ്ഞു.


Read More: 
 എംഎല്‍എ സ്ഥാനമൊഴിഞ്ഞിട്ട് ഒരു വ്യാഴവട്ടം: തൃക്കരിപ്പൂരുകാര്‍ക്ക് ഇപ്പോഴും ‘എംഎല്‍എ സതീശന്‍’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍