TopTop
Begin typing your search above and press return to search.

ഇസ്ലാം മതം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട യുവാവിന് ജെസിന്‍ഡ ആര്‍ഡന്‍ നല്‍കിയ അതിശയിപ്പിക്കുന്ന മറുപടി / വീഡിയോ

ഇസ്ലാം മതം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട യുവാവിന് ജെസിന്‍ഡ ആര്‍ഡന്‍ നല്‍കിയ അതിശയിപ്പിക്കുന്ന മറുപടി / വീഡിയോ
ന്യൂസിലന്‍ഡ് ക്രൈസ്റ്റ് ചര്‍ച്ചിലെ മുസ്ലീം പളളിയിലുണ്ടായ ഭീകരാക്രമണത്തിന് ശേഷം ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയായ ജെസിൻഡ ആര്‍ഡനെ ലോകമെമ്പാടും പുകഴ്ത്തുകയാണ്. ജെസിൻഡയുടെ പ്രവൃത്തികള്‍ തന്നെയാണ് അതിനു കാരണവും. ഇപ്പോഴിതാ ജെസിൻഡയുടെ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഏറെ പ്രശംസ പറ്റുന്നത്.

ഇസ്ലാം മതം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട യുവാവിനു ജെസിൻഡ നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടിയത്.' സത്യം പറഞ്ഞാല്‍ നിങ്ങള്‍ കാരണമാണ് ഞാന്‍ ഇന്നിവിടെ വന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഞാന്‍ കരയുകയായിരുന്നു. നിങ്ങളെ പോലെ മറ്റ് നേതാക്കളും കണ്ട് പഠിക്കട്ടേയെന്ന് ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയായിരുന്നു. എന്റെ മറ്റൊരു ആഗ്രഹം നിങ്ങളും ഒരിക്കല്‍ ഇസ്ലീം മതം സ്വീകരിച്ച് നമ്മളെ അള്ളാഹു സ്വര്‍ഗത്തില്‍ ഒന്നിച്ച് ചേര്‍ക്കുമാറാകട്ടെ' എന്നായിരുന്നു യുവാവ് ജെസിൻഡയോട് പറഞ്ഞത്.

'ഇസ്ലാം പഠിപ്പിക്കുന്നത് മനുഷ്യത്വമാണ്. ആ മനുഷ്യത്വം എനിക്കുണ്ടെന്നാണ് എന്റെ വിശ്വാസം' എന്നായിരുന്നു ജെസിൻഡയുടെ മറുപടി. ഇതോടെ ജെസിൻഡയോടുള്ള ബഹുമാനം കൂടിയെന്നാണ് സോഷ്യല്‍ മീഡിയ വാദം. Read Moreജെസിൻഡ ആര്‍ഡന്‍, ലോകം നിങ്ങളെ ആരാധിക്കുന്നു; ന്യൂസിലാന്‍ഡ് പ്രധാനമന്ത്രിയെ അറിയാം

വീഡിയോ കാണാം..





Read More : ‘മക്കളെ… ഇഴജന്തുക്കളെ പേടിക്കാതെ കിടന്നുറങ്ങാന്‍ എനിക്കൊരു കട്ടിലെങ്കിലും തരാമോ?’; ബോണക്കാട് എന്ന പ്രേതാലയം-പരമ്പര/ ഭാഗം 5



"കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ..."


Next Story

Related Stories