TopTop
Begin typing your search above and press return to search.

'നട്ടെല്ലുള്ള ആണുങ്ങള്‍ വീട്ടിലില്ലാത്ത പെണ്ണുങ്ങൾ ആണ് ശബരിമലയിൽ ദർശനം നടത്തിയത്': ജഗതി ശ്രീകുമാറിന്റെ മകൾ പാർവതി ഷോൺ

നട്ടെല്ലുള്ള ആണുങ്ങള്‍ വീട്ടിലില്ലാത്ത പെണ്ണുങ്ങൾ ആണ് ശബരിമലയിൽ ദർശനം നടത്തിയത്: ജഗതി ശ്രീകുമാറിന്റെ മകൾ പാർവതി ഷോൺ

ശബരിമലയിൽ കയറിയ യുവതികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ജഗതി ശ്രീകുമാറിന്‍റെ മകളും ഷോണ്‍ ജോര്‍ജിന്‍റെ ഭാര്യയുമായ പാര്‍വതി. വര്‍ഷങ്ങളായി നടക്കുന്ന ആചാരം അങ്ങനെ തന്നെ നടക്കട്ടെയെന്ന് ഈ പെണ്ണുങ്ങള്‍ക്ക് വിചാരിച്ചാലെന്തായെന്നാണ് പാര്‍വതി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ചോദിച്ചിരിക്കുന്നത്.

നാളുകളായുള്ള ആചാരം അങ്ങ് നടന്ന് പോട്ടെയെന്ന് നമ്മള്‍ സ്ത്രീകള്‍ ഒന്ന് വിചാരിച്ചാല്‍ എന്താ കുഴപ്പം? പെണ്ണുങ്ങള്‍ ഈ കളിക്കുന്നത് നട്ടല്ലുള്ള ആണുങ്ങള്‍ വീട്ടിലില്ലാത്തതിന്‍റേതാണ്. മെഡിക്കല്‍ കോളേജില്‍ പോയി നോക്കൂ… ഒരു കട്ടില്‍ നേരാവണ്ണം പോലും അവിടെ ഇല്ല, അതിനൊന്നും വാദിക്കാന്‍ ആരുമില്ലെയെന്ന് പാര്‍വതി ചോദിക്കുന്നു.സർക്കാരിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വനിതാ മതിലിനെതിരെയും പാർവതി തുറന്നടിച്ചു. ഒരു ബിരിയാണി ഓഫർ ചെയ്താൽ ഏതു ജയിക്കും ആളെ കിട്ടും എന്ന് അവർ പരിഹസിച്ചു.

ശബരിമലയില്‍ എല്ലാ രാഷ്ട്രീയക്കാരും കൂടി അയ്യപ്പനെ വിറ്റുകൊണ്ടിരിക്കുകയാണ്. ഒരു കാര്യം എല്ലാവരും ആലോചിക്കണം. 41 ദിവസം വ്രതമെടുത്ത് പോകുന്ന അയ്യപ്പന്റെ യഥാര്‍ത്ഥ ഭക്തരുണ്ട് അവരെ കളങ്കപ്പെടുത്താതിരിക്കുക എന്നും പാര്‍വതി വീഡിയോയില്‍ പറയുന്നുണ്ട്. എല്ലാ ഫെമിനിച്ചികൾക്കും എന്റെ അഭിവാദ്യങ്ങൾ എന്നുപറഞ്ഞാണ് അവർ തന്റെ വീഡിയോ അവസാനിപ്പിക്കുന്നത്.

പൂഞ്ഞാർ എം എൽ എ പി സി ജോർജിന്റെ മരുമകൾ കൂടിയാണ് പാർവതി.

ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പൊതുജനങ്ങൾക്കൊപ്പം സെലിബ്രിറ്റികളും രംഗത്തെത്തിയിരുന്നു. സുപ്രീം കോടതി വിധി വന്നപ്പോൾ മുതൽ നിരവധിപേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്.

നേരത്തെ ശബരിമലയിൽ വനിതകൾ ദർശനം നടത്തിയതിനെതിരെ നൃത്ത സംവിധായകൻ പ്രസന്ന സുജിത് രംഗത്തെത്തിയിരുന്നു.

ഒന്നാം തിയ്യതിയാണ് ഇദ്ദേഹം അമ്മയ്ക്കും ബന്ധുക്കൾക്കുമൊപ്പം ശബരിമലയിൽ എത്തിയത്. തുടർന്ന് അദ്ദേഹം ഇന്നലെ ഗണപതി ഹോമത്തിൽ പങ്കെടുക്കുകയും ചെയ്തു. പിന്നീട മേൽ ശാന്തിയെ കണ്ടതിനു ശേഷം അമ്മയേയും അമ്മായിമാരേയും കൂട്ടി മലയിറങ്ങി. തഴേയ്ക്ക് ഇറങ്ങി വരുന്തോറും അയ്യപ്പനെ ഒരു നോക്ക് കാണാനായി മലകയറി വരുന്ന ആയിരക്കണക്കിന് ഭക്തരേയും കുട്ടികളേയും വൃദ്ധരേയും അംഗപരിമിതരേയും കണ്ടു. പ്രസന്ന മാസ്റ്റർ ഫേസ്ബുക്കിൽ കുറിച്ചു.

കുറച്ചു സമയത്തിനു ശേഷമായിരുന്നു ആ ഞെട്ടിപ്പിക്കുന്ന വാർത്ത കേട്ടത്. രണ്ട് ഭീരുക്കൾ അമ്പലത്തിൽ പ്രവേശിച്ചുവെന്നു. ഇതോടു കൂടി അവരുടെ ഈഗോ ശമിച്ചുവെന്ന വാർത്ത കേട്ടു. ആ ഭീരുക്കളെ ഓർത്തു ലജ്ജ തോന്നുവെന്നും, ഏതോ നിലയിൽ അവരുടെ ഈഗോയാണ് ഇതിലൂടെ തൃപ്തിപ്പെട്ടതെന്നും, ശബരിമലയുടെ കറുത്ത ദിനമാണ് ഇതെന്നും പ്രസന്ന മാസ്റ്റർ പറയുന്നു.

ശബരിമലയില്‍ ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെ ആണ് യുവതികള്‍ ദര്‍ശനം നടത്തിയത്. കഴിഞ്ഞ ദിവസം പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങി പോകേണ്ടി വന്ന കനദുര്‍ഗ്ഗയും അഡ്വ. ബിന്ദുവുമാണ് ദര്‍ശനം നടത്തിയത്. ഇതോടെ ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകള്‍ക്ക് ശബരിമലയില്‍ ഉണ്ടായിരുന്ന വിലക്ക് നീക്കിയ സുപ്രീം കോടതി വിധിക്ക് പിന്നാലെ ആദ്യം പ്രവേശനം നടത്തിയ യുവതികള്‍ എന്ന ചരിത്രവും ഇരുവര്‍ക്കുമായി. യുവതികള്‍ ദര്‍ശനം നടത്തിയ വിവരം പോലീസും മുഖ്യമന്ത്രിയും സ്ഥിരീകരിച്ചിരുന്നു. അതിനിടെ ഇന്നലെ രാത്രി ഒരു ശ്രീലങ്കൻ യുവതിയും മല ചവിട്ടിയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോട്ടുകൾ ഉണ്ട്.


Next Story

Related Stories