TopTop
Begin typing your search above and press return to search.

നെഹ്രുവും ഇന്ദിരയും യോഗ ചെയ്തിരുന്നു, രാഹുല്‍ ചെയ്തില്ല, അതുകൊണ്ടാണ് കോണ്‍ഗ്രസ് തോറ്റത്: ബാബ രാം ദേവ്‌

നെഹ്രുവും ഇന്ദിരയും യോഗ ചെയ്തിരുന്നു, രാഹുല്‍ ചെയ്തില്ല, അതുകൊണ്ടാണ് കോണ്‍ഗ്രസ് തോറ്റത്: ബാബ രാം ദേവ്‌
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വീണ്ടും തോല്‍ക്കാന്‍ കാരണം രാഹുല്‍ ഗാന്ധി യോഗ ചെയ്യാത്തതാണ് എന്ന് യോഗ വ്യവസായി ബാബ രാംദേവ്. ജൂണ്‍ 21ന് അന്താരാഷ്ട്ര യോഗ ദിനം ആചരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് ബാബ രാംദേവിന്റെ ഈ നിരീക്ഷണം. യോഗ ചെയ്യുന്നവര്‍ക്ക് അച്ഛേ ദിന്‍ വരും. മോദിജി പൊതുജനങ്ങളോടൊപ്പം യോഗ ചെയ്യും. നെഹ്രുജിയും ഇന്ദിരാജിയും യോഗ ചെയ്യുമായിരുന്നു. എന്നാല്‍ അവരുടെ പിന്മുറക്കാരായ രാഹുല്‍ യോഗ ചെയ്യാറില്ല. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയം എവിടെയും എത്താത്തത്. യോഗ ചെയ്യാത്തവര്‍ക്ക് നല്ല ദിനങ്ങള്‍ ഉണ്ടാകില്ല - ബാബ രാംദേവ് അഭിപ്രായപ്പെട്ടു.

യോഗ തന്നെ ഊര്‍ജ്ജസ്വലനും ഉന്മേഷവാനും സഹിഷ്ണുവുമാക്കി നിലനിര്‍ത്തുന്നതായും നര്‍മ്മബോധത്തെ പ്രോത്സാഹിപ്പിക്കുന്നതായും ആത്മകഥയില്‍ നെഹ്രു അഭിപ്രായപ്പെടുന്നുണ്ട്.
ഇന്ദിര ഗാന്ധിയ്ക്കാകട്ടെ യോഗ ഗുരു തന്നെ ഉണ്ടായിരുന്നു. ഇന്ദിര ആത്മീയ ഗുരുവായി കണക്കാക്കിയിരുന്ന ധീരേന്ദ്ര ബ്രഹ്മചാരിയാണ് അവരെ യോഗ പരിശീലിപ്പിച്ചത്.


Next Story

Related Stories