സോഷ്യൽ വയർ

വൈറലായി ജയസൂര്യയുടെ കപ്പലണ്ടി പാട്ട്

പാട്ട് പാടുന്ന വീഡിയോ പങ്കുവെച്ചതിന് നിമിഷങ്ങള്‍ക്കകം കപ്പലണ്ടി പാട്ട് ആരാധകര്‍ ഏറ്റെടുത്തു.

ജനപ്രിയ നാടന്റെ പാട്ട് സമൂഹമാധ്യമങ്ങളില്‍ കത്തി പടരുകയാണ്. ജയസൂര്യ പാടുന്ന ‘കപ്പലണ്ടി’ എന്ന പാട്ടാണ് ഒരേ സ്വരത്തില്‍ എല്ലാവരും പാടുന്നത്. ഗിന്നസ് പക്രു നായകനായി എത്തുന്ന ഇളയരാജ എന്ന ചിത്രത്തിനു വേണ്ടിയാണ് ജയസൂര്യ ഗാനം ആലപിക്കുന്നത്.

മേല്‍വിലാസം , അപ്പോത്തിക്കിരി തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ മാധവ് രാമദാസന്‍ ആണ് ഇളയരാജ ഒരുക്കുന്നത്. സംഗീത സംവിധായകന്‍ രതീഷ് വേഗയുടെ ഈണങ്ങള്‍ക്ക് ആണ് ജയസൂര്യ പാടുന്നത്. പാട്ട് പാടുന്ന വീഡിയോ പങ്കുവെച്ചതിന് നിമിഷങ്ങള്‍ക്കകം കപ്പലണ്ടി പാട്ട് ആരാധകര്‍ ഏറ്റെടുത്തു.

2005-ല്‍ പുറത്തിറങ്ങിയ ഇമ്മിണി നല്ലൊരാള്‍ എന്ന സിനിമയിലാണ് ജയസൂര്യ ആദ്യമായി സിനിമയില്‍ പാടുന്നത്. ത്രീ കിങ്‌സ് ,പുണ്യാളന്‍ അഗര്‍ബത്തീസ്, ആട്, അമര്‍ അക്ബര്‍ അന്തോണി തുടങ്ങി പത്തോളം സിനിമകളില്‍ ജയസൂര്യ പാടിയിട്ടുണ്ട്. ജയസൂര്യ പാടുന്ന വീഡിയോ ആണ് പുറത്തിറങ്ങിയിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍