UPDATES

സോഷ്യൽ വയർ

ഭാര്യ ഗര്‍ഭിണിയെന്ന് പോസ്റ്റിട്ട് പറ്റിച്ചു; ആരാധക രോഷത്തിൽ മാപ്പു പറഞ്ഞ് ജസ്റ്റിന്‍ ബീബര്‍

മാതാപിതാക്കളെയും മറ്റും കബളിപ്പിക്കാന്‍ പറയുന്നത് ഗര്‍ഭിണി ആണെന്നാണ്. അത് അവരുടെ മുഖത്തുണ്ടകുന്ന ഭാവ മാറ്റങ്ങള്‍ കാണാനാണ്

ആരാധകരെ വിഡ്ഢികളാക്കി കൊണ്ടുള്ള ജസ്റ്റിന്‍ ബീബറിന്റെ പോസ്റ്റിനെതിരെ ആരാധകരുടെ രോക്ഷം കൂടിയതിനെ തുടര്‍ന്ന് ആരാധകരോട് മാപ്പ് പറഞ്ഞ് ജസ്റ്റിന്‍ ബീബര്‍. ലോക വിഡ്ഢി ദിനത്തില്‍ ആരാധകരെ വിഡ്ഢിയാക്കിക്കൊണ്ട് തന്റെ ഭാര്യ ഗര്‍ഭിണിയാണെന്നിട്ട പോസ്റ്റിനെതിരെയാണ് ആരാധകരുടെ രൂക്ഷ വിമര്‍ശനം.

അള്‍ട്രാസോണോഗ്രഫി റിസള്‍ട്ടിന്റെ ചിത്രവും ഹെയ്‌ലിയെ ഡോക്ടര്‍മാര്‍ പരിശോധിക്കുന്ന ചിത്രവും പങ്കുവെച്ചാണ് താരം ആരാധകരെ വിഡ്ഢികളാക്കിയത്. ഏപ്രിള്‍ ഫൂള്‍ ആണെന്നാണ് നിങ്ങള്‍ കരുതിയെങ്കില്‍ എന്ന അടിക്കുറിപ്പോടെയാണ് ജസ്റ്റിന്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്.

നിരവധി പേരാണ് ആശംസകള്‍ അറിയിച്ച കമന്റുകളുമായി എത്തിയത്. എന്നാല്‍ അള്‍ട്രാസൗണ്ട് റിസള്‍ട്ടില്‍ പട്ടിക്കുഞ്ഞിന്റെ മുഖം വെച്ച ചിത്രം ഏപ്രില്‍ ഫൂള്‍സ് എന്ന കുറിപ്പുമായി പങ്കുവെച്ചതോടെ ആരാധകര്‍ രൂക്ഷ വിമര്‍ശനവുമായി എത്തുകയായിരുന്നു. ബീബറുടെ ഇത്തരം തമാശകള്‍ കുട്ടികള്‍ ഇല്ലാത്തവരെയും നഷ്ടപ്പെട്ടവരെയും വേദനിപ്പിക്കുന്നതാണ് എന്ന വിമര്‍ശനം ഉടലെടുത്തതോടെ താരം മാപ്പ് ചോദിച്ച് രംഗത്തെത്തി.

‘തമാശയെ ആ രീതിയില്‍ കാണാത്ത ആളുകള്‍ ഉണ്ട്. ഞാന്‍ പ്രാങ്കുകള്‍ ചെയ്യുന്ന ഒരു വ്യക്തിയാണ്. കുട്ടികള്‍ ഇല്ലാത്തവരുടെ വികാരങ്ങള്‍ മാനിക്കാത്ത ആളാണ് ഞാന്‍ എന്നല്ല അതിനര്‍ത്ഥം. പലരും മാതാപിതാക്കളെയും മറ്റും കബളിപ്പിക്കാന്‍ പറയുന്നത് ഗര്‍ഭിണി ആണെന്നാണ്. അത് അവരുടെ മുഖത്തുണ്ടകുന്ന ഭാവ മാറ്റങ്ങള്‍ കാണാനാണ്. ഇതു മൂലം ആര്‍ക്കെങ്കിലും വിഷമമുണ്ടായിട്ടുണ്ടെങ്കില്‍ താന്‍ മാപ്പ് ചോദിക്കുന്നു’ എന്ന് ജസ്റ്റിന്‍ ബീബര്‍ തന്റെ ഇന്‍സ്റ്റാ ഗ്രാം പേജില്‍ കുറിച്ചു.

 

View this post on Instagram

 

A post shared by Justin Bieber (@justinbieber) on

 

View this post on Instagram

 

If U thought it was April fools

A post shared by Justin Bieber (@justinbieber) on

 

View this post on Instagram

 

Wait omg is that a,,, APRIL FOOLS

A post shared by Justin Bieber (@justinbieber) on

 

View this post on Instagram

 

There’s always gonna be people offended, there’s also people who don’t take jokes very well, I am a prankster and it was APRIL FOOLS. I didn’t at all mean to be insensitive to people who can’t have children. A lot of people I know, their first go to prank on April fools is telling their parents they are pregnant to get a big reaction. But I will apologize anyway and take responsibility and say sorry to people who were offended. I truly don’t want anyone to be hurt by a prank.. it’s like when I shoved cake in my little sisters face for her birthday expecting her to laugh but she cried. You sometimes just don’t know what will hurt someone’s feelings not to compare pregnancy with cake in the face but it’s just to paint the picture of not knowing what will offend. Some might have laughed but some were offended .. I think With pranks u sometimes have to roll that dice. #prankster #dennisthemenace #sorry #truly

A post shared by Justin Bieber (@justinbieber) on

Read More : സിപിഎമ്മിനെതിരെ ഒരു വാക്കും പറയില്ല; വയനാട്ടിലെത്തിയത് ഇന്ത്യ ഒന്നാണെന്ന സന്ദേശം നൽകാൻ: രാഹുൽ ഗാന്ധി

 

“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍