TopTop
Begin typing your search above and press return to search.

വാഹനാപകടത്തില്‍ കൈ നഷ്ടപ്പെട്ട ഷിബിന് അത്യാധുനിക ക്രിത്രിമ കൈ നല്‍കി ഷൈലജ ടീച്ചര്‍

വാഹനാപകടത്തില്‍ കൈ നഷ്ടപ്പെട്ട ഷിബിന് അത്യാധുനിക ക്രിത്രിമ കൈ നല്‍കി ഷൈലജ ടീച്ചര്‍

വാഹനാപകടത്തില്‍ കൈ നഷ്ടപ്പെട്ട ഷിബിന് അത്യാധുനിക ക്രിത്രിമ കൈ നല്‍കി ആരോഗ്യ മന്ത്രി കെ.കെ ഷൈലജ ടീച്ചര്‍. കൊല്ലം തട്ടര്‍കോണം പേരൂര്‍ സിന്ധു ബീവിയുടെ മകനാണ് ഷിബിന്‍. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഷിബിന് ക്രിത്രിമ കൈ നല്‍കിയ വിവരം ഷൈലജ ടീച്ചര്‍ പങ്കുവെച്ചത്.

പോസ്റ്റ് പൂര്‍ണ്ണ രൂപത്തില്‍,

'വാഹനാപകടത്തില്‍ കൈ നഷ്ടപ്പെട്ട കൊല്ലം തട്ടര്‍ക്കോണം പേരൂര്‍ സിന്ധുബീവിയുടെ മകന്‍ ഷിബിന് അത്യാധുനിക ക്രിത്രിമ കൈ നല്‍കി.

സാമ്പത്തികമായ പിന്നോക്കം നില്‍ക്കുന്ന വിധവയായ സിന്ധുബീവിയുടെ അപേക്ഷ പരിഗണിച്ചാണ് മകന്‍ ഷിബിന് കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വി കെയര്‍ പദ്ധതിയിലൂടെ സഹായം നല്‍കുന്നത്. വാഹനാപകടത്തില്‍ വലതു കൈ നഷ്ടപ്പെട്ട ഷിബിന്‍ രണ്ടാം വര്‍ഷ ബി കോം വിദ്യാര്‍ത്ഥിയാണ്. ഇലക്‌ട്രോണിക് കണ്‍ട്രോള്‍ സംവിധാനമുള്ള അത്യാധുനിക കൈ 4.37 ലക്ഷം രൂപ ചെലവിട്ടാണ് കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വി കെയര്‍ പദ്ധതിയിലൂടെ നല്‍കുന്നത്.'

Read More : ഹൃദയത്തിന് തകരാറുള്ള നവജാത ശിശുവിന്റെ ആദ്യഘട്ട ചികിത്സ വിജയം: അടുത്ത 48 മണിക്കൂര്‍ നിര്‍ണായകം


Next Story

Related Stories