Top

സാമൂഹ്യദ്രോഹികള്‍ എന്ന് മുഖ്യമന്ത്രിയും ഐസക്കും പറയുമ്പോള്‍ അത് ബിജെപിക്കാരെക്കുറിച്ചാണ് എന്ന് കെ സുരേന്ദ്രന് തോന്നുന്നതെന്തുകൊണ്ട്? വൈറലായി കമന്റ്‌

സാമൂഹ്യദ്രോഹികള്‍ എന്ന് മുഖ്യമന്ത്രിയും ഐസക്കും പറയുമ്പോള്‍ അത് ബിജെപിക്കാരെക്കുറിച്ചാണ് എന്ന് കെ സുരേന്ദ്രന് തോന്നുന്നതെന്തുകൊണ്ട്? വൈറലായി കമന്റ്‌
തുടര്‍ച്ചയായ രണ്ടാം വര്‍ഷവും പ്രളയദുരിതത്തില്‍ അകപ്പെടുകയും 73 പേര്‍ മരിക്കുകയും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തിട്ടും ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായം എത്തിക്കുന്നതിനെ എതിര്‍ത്തു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രചരണം നടന്നു വന്നിരുന്നു. ഇപ്പോഴും ചില ഗ്രൂപ്പുകളില്‍ അത്തരത്തിലുള്ള പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായി തുടക്കത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യത്തിനുള്ള വസ്തുവകകളും ലഭ്യമായിരുന്നില്ല. എന്നാല്‍ ഇത് അപ്പാടെ മാറുന്ന കാഴ്ചയാണ് കുറച്ചു ദിവസങ്ങളായി നടക്കുന്നത്. വ്യാജപ്രചരണങ്ങളുടെ ഫലമായി തുടക്കത്തില്‍ മടിച്ചു നിന്നവര്‍ പോലും ദുരിതാശ്വാസ സാമഗ്രികള്‍ ക്യാമ്പുകളിലേക്ക് എത്തിക്കാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും തയാറായി മുന്നോട്ടു വന്ന കാഴ്ചയാണ് കേരളം കാണുന്നത്. -

ഇത്തരത്തില്‍ വലിയൊരു വിഭാഗം ജനങ്ങള്‍ ദുരിതത്തില്‍ അകപ്പെട്ട സാഹചര്യത്തിലും ഇവരെ സഹായിക്കരുതെന്ന ദുഷ്പ്രചരണം നടത്തിയവരെ വിമര്‍ശിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി ഡോ. തോമസ്‌ ഐസക്കും അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.  "ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണം ശക്തമായി നടക്കുന്നുണ്ട്. ഇത് കേരളത്തിനു പുറത്തു നിന്നാണ് കാര്യമായി വരുന്നത്. ഇത് നാടിനോട് ചെയ്യുന്ന ഹീനമായ കുറ്റകൃത്യമാണ്. നമ്മുടെ ജനങ്ങളോടും നാടിനോടും സ്നേഹമുള്ള ഒരാളും ഇത്തരമൊരു പ്രചാരണത്തിന് മുതിരില്ല. ഇത്തരം പ്രചാരണങ്ങളെ ഗൗരവമായാണ് സർക്കാർ കാണുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ലഭിക്കുന്ന പണം ദുരിതാശ്വാസത്തിന് മാത്രമാണ് ചെലവാക്കുക. പാവങ്ങളിൽ പാവങ്ങളായ ദുരിതബാധിതർക്ക് കൈത്താങ്ങാണിത്. പ്രളയ ദുരിതാശ്വാസ നിധി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുവെന്ന പ്രചാരണം തെറ്റാണ്. ഇതിൽ കുടുങ്ങിപ്പോകാതിരിക്കാൻ ജനങ്ങൾ ശ്രദ്ധിക്കണം. നിജസ്ഥിതി ജനങ്ങളെ അറിയിക്കുന്നതിന് മാധ്യമങ്ങളുടെ പിന്തുണയും അഭ്യർത്ഥിക്കുന്നു. കേരളത്തിന്റെ ദുരിതാശ്വസ നിധിക്ക് വലിയ പിന്തുണയാണ് ലഭിച്ചു വരുന്നത്. ഇതിൽ അസൂയയുള്ളവരുമുണ്ട്. രാഷ്ട്രീയക്കാർ സാധാരണഗതിയിൽ ദുരതാശ്വാസ നിധിക്ക് ലഭിക്കുന്ന പിന്തുണയെ എതിർക്കാതിരിക്കുകയാണ് വേണ്ടത്. എന്നാൽ സാമൂഹ്യവിരുദ്ധമായ രാഷ്ട്രീയ നിലപാടുള്ളവർ മറ്റൊരു നിലപാടാണ് സ്വീകരിക്കുന്നത്",
എന്നായിരുന്നു മുഖ്യമന്ത്രി ഇക്കാര്യത്തില്‍ പ്രതികരിച്ചത്.

"മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെക്കുറിച്ചുള്ള ദുഷ്പ്രചരണങ്ങൾ അവസാനിപ്പിച്ച് കേരളത്തോടൊപ്പം നിൽക്കൂ" എന്നായിരുന്നു ഡോ. തോമസ് ഐസക്ക് പറഞ്ഞത്.

എന്നാല്‍ ഇതിനെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടായിരുന്നു ബിജെപി നേതാവ് കെ. സുരേന്ദ്രന്‍ രംഗത്തെത്തിയത്. "സാമൂഹ്യമാധ്യമങ്ങളിലെ ഊരും പേരുമില്ലാത്തവരുടെ പ്രചാരണങ്ങളുടെ പേരിൽ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന മുഖ്യമന്ത്രിയും ധനമന്ത്രിയും വൈദ്യുതി മന്ത്രിയും വാളെടുക്കുന്നതെന്തിന് എന്ന് മനസ്സിലാവുന്നില്ല. ഉത്തരവാദപ്പെട്ടവരാരെങ്കിലും ദുരിതാശ്വാസനിധി തട്ടിപ്പാണെന്നും വകമാറ്റിയെന്നും പറഞ്ഞോ? കഴിഞ്ഞ പ്രളയ കാലത്തുമുഴുവൻ കേന്ദ്രം അഞ്ഞൂറു കോടിയേ തന്നുള്ളൂ എന്ന് കള്ളപ്രചാരണം നടത്തിയവരാണ് ഇപ്പോഴും ഈ കള്ളപ്രചാരവേല നടത്തുന്നത്.


കഴിഞ്ഞ വർഷം കിട്ടിയ ദുരിതാശ്വാസ നിധിയിൽ നിന്ന് ഏതാണ്ട് പകുതി തുകയേ ചിലവഴിച്ചുള്ളൂ എന്നത് സംസ്ഥാന സർക്കാരിന്റെ തന്നെ കണക്കുകളാണ് ബോധ്യപ്പെടുത്തുന്നത്. എല്ലാ സംഘടനകളും തങ്ങളാലാവുന്ന വിധം ദുരിതമേഖലയിലും ക്യാമ്പുകളിലും സഹായിക്കുന്നുണ്ട്. കഴിഞ്ഞ പ്രളയത്തിൽ നിന്ന് ഒന്നും പഠിക്കാത്തവർ ജനങ്ങൾ ദുരിതത്തിലാവുമ്പോൾ കുറ്റം എന്തിന് മറ്റുള്ളവരുടെ തലയിൽ കെട്ടിവെക്കുന്നു? കണക്കുകൾക്ക് കള്ളം പറയാനാവില്ല. തന്നതും കൊടുത്തതുമെല്ലാം. ഒന്നിച്ചു നിൽക്കേണ്ട സമയത്ത് ഭിന്നിപ്പുണ്ടാക്കാൻ ഉത്തരവാദപ്പെട്ടവർ തന്നെ ശ്രമിക്കുന്നത് ദൗർഭാഗ്യകരമാണ്",
എന്നായിരുന്നു സുരേന്ദ്രന്റെ പ്രസ്താവന.

ഈ പ്രസ്താവനയ്ക്ക് വന്ന കമന്റാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. സുരേന്ദ്രന്റെ പ്രസ്താവനയും കമന്റും താഴെ.

"മുഖ്യമന്ത്രി പറഞ്ഞത് സാമൂഹ്യ ദ്രോഹികൾ എന്നാണ്... ഐസക്ക് സഖാവ് പറഞ്ഞത് കേരളം തകരാൻ ആഗ്രഹിക്കുന്നവർ എന്നാണ്... അവരാരും ബിജെപി എന്നോ സംഘികൾ എന്നോ പറഞ്ഞില്ല... പക്ഷെ ഇതൊക്കെ ഞങ്ങളാണെന്നു സുരേന്ദ്രന് ശരിക്കും ബോധ്യമുണ്ട്.." എന്നായിരുന്നു കമന്റ്.


Next Story

Related Stories