TopTop
Begin typing your search above and press return to search.

കരിങ്കോഴിയെ വിറ്റ് കോടീശ്വരന്മാരാകുന്ന ട്രോളന്മാർ: സോഷ്യൽ മീഡിയയിൽ കോഴി തരംഗം

കരിങ്കോഴിയെ വിറ്റ് കോടീശ്വരന്മാരാകുന്ന ട്രോളന്മാർ: സോഷ്യൽ മീഡിയയിൽ കോഴി തരംഗം
സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറിയിരിക്കുകയാണ് കരിങ്കോഴി ഇപ്പോള്‍. കരിങ്കോഴിയോടുള്ള ട്രോളന്മാരുടെ പെട്ടെന്നുള്ള സ്‌നേഹത്തിന്റെ കാരണം തേടി നടക്കുകയാണ് സോഷ്യല്‍ മീഡിയ. കരിങ്കോഴികളെ വില്‍ക്കാനുണ്ട് എന്ന പരസ്യം ട്രോളാക്കി മാറ്റുകയായിരുന്നു. സമൂഹമാധ്യമങ്ങളിലെ ചില ഗ്രൂപ്പുകള്‍, പേജുകള്‍ എന്നിവയിലെ പോസ്റ്റുകള്‍ക്ക് താഴെയാണ് കരിങ്കോഴി കുഞ്ഞുങ്ങളെ വില്‍ക്കാനുണ്ടെന്ന പരസ്യ കമന്റുകള്‍ എത്തിയത്.

ഒമര്‍ ലുലു പങ്കുവെച്ച സിനിമയുടെ പോസ്റ്റിനടിയിലാണ് കരിങ്കോഴി വില്‍പനയുടെ പരസ്യമെത്തിയത്. തുടര്‍ന്ന് ട്രോളന്മാര്‍ സംഭവം ഏറ്റെടുത്തതോടെ അതിനു താഴെയും പരസ്യമെത്തി. ട്രോളുകള്‍ക്ക് താഴെ കരിങ്കോഴിയെ വിറ്റ് ഒരാള്‍ കോടീശ്വരനാകുന്നെണ്ടെന്നാണ് ട്രോളന്മാരുടെ നിഗമനം.






നിരവധി ട്രോളുകളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കരിങ്കോഴിയെ മാത്രമല്ല കടിക്കാത്ത ദിനോസര്‍ കുഞ്ഞുങ്ങളും, നല്ലയിനം ഡോണ്‍ കുഞ്ഞുങ്ങളും, ഓസ്‌ട്രേലിയന്‍ കോഴി കുഞ്ഞുങ്ങളുമെല്ലാം ട്രോളന്മാരുടെ കയ്യില്‍ വില്പനയ്ക്കുണ്ട്.





Next Story

Related Stories