TopTop
Begin typing your search above and press return to search.

സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കാന്‍ ലുട്ടാപ്പിയെ കൂട്ടുപിടിച്ച് കേരള പോലീസ്

സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കാന്‍ ലുട്ടാപ്പിയെ കൂട്ടുപിടിച്ച് കേരള പോലീസ്
ബാലരമയുടെ പുതിയ ആഴ്ച പതിപ്പില്‍ നിന്നും മായാവിയിലെ കൊമിക് കഥാപാത്രമായ ലുട്ടാപ്പിയെ മാറ്റിയെന്ന പേരില്‍ വന്‍ പ്രതിഷേധമായിരുന്നു സോഷ്യല്‍ മീഡിയയില്‍. ലുട്ടാപ്പിക്ക് വേണ്ടി നിരവധി പേരാണ് ട്രോളുകളും പോസ്റ്റുകളുമൊക്കെയായി എത്തിയത്.

അവസാനം സംഭവത്തില്‍ ബാലരമ തന്നെ ലുട്ടാപ്പിയെ മാറ്റുന്നില്ല എന്ന വിശദീകരണവുമായി എത്തിയിരുന്നു.

ഇപ്പോഴിതാ കേരള പോലീസ് ലുട്ടാപ്പിയുമായി എത്തിയിരിക്കുകയാണ്. കേരള പോലീസിന്റെ ഫേസ് ബുക്ക് പേജിലാണ് ലുട്ടാപ്പിയുടെ ട്രോള്‍ പങ്കുവച്ചത്. വാഹനം ഓടിക്കുമ്പോള്‍ സീറ്റ് ബെല്‍റ്റ് ശീലമാക്കുക എന്ന സന്ദേശമാണ് ട്രോളിലൂടെ കേരള പോലീസ് നല്‍കുന്നത്.സേവ് ലുട്ടാപ്പി എന്ന ഹാഷ്ടാഗുകളോടു കൂടിയാണ് കേരള പോലീസ് ട്രോള്‍ ഇട്ടത്.

ഇതാദ്യമായല്ല കേരള പോലീസ് ട്രോളുകള്‍ പേജിലൂടെ പങ്കിടുന്നത്. ട്രോളുകള്‍ക്കൊപ്പം ജനങ്ങള്‍ക്കായുള്ള സന്ദേശങ്ങളൂടിയാണ് അവര്‍ പകരുന്നത്.നിരവധി ആരാധകരാണ് കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിനുള്ളത്.

കേരള പോലീസിന്റെ ലുട്ടാപ്പി ട്രോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുകയാണ്. നിരവധി പേരാണ് ട്രോള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിലെ ട്രോളിനു താഴെ ചോദ്യങ്ങള്‍ ചോദിക്കുന്നവരുടെയും, അതിന് മറുപടി പറയുന്ന കേരള പോലീസിന്റെ രസകരമായ കമ്മന്റ്‌സുകളും കാണാം.


Next Story

Related Stories