മൽഹാർ, ആലപിച്ചാൽ മഴപെയ്യുന്ന ഹിന്ദുസ്ഥാനിയിലെ രാഗം. തങ്ങളുടെ കൺമണിക്ക് പേരുവയ്ക്കാൻ ശബരീനാഥ് ദിവ്യ എസ് അയ്യർ ദമ്പതികള്‍ക്ക് മറ്റൊന്നും ആലോചിക്കേണ്ടിവന്നില്ല. തന്റെ ട്വിറ്റര്‍ പേജില്‍ കൂടിയാണ് ശബരീനാനാഥന് എം.എല്‍.എ കുഞ്ഞിന്റെ പേര് പങ്കുവെച്ചത്. മല്‍ഹാര്‍ ദിവ്യ ശബരീനാഥന് എന്നാണ് കുഞ്ഞിന്റെ പുർണമായ പേര്.
'ഭൂമിയില്‍ മഴയുടെ അനുഗ്രഹം വര്‍ഷിക്കുന്ന മല്‍ഹാര്‍ രാഗം നമ്മള് ഇരുവര്‍ക്കും ഏറെ പ്രിയപ്പെട്ടതാണ്. പ്രാര്‍ത്ഥനയോടെ കുഞ്ഞിനു പേരിട്ടു മല്‍ഹാര്‍ ദിവ്യ ശബരീനാഥന്' എന്ന കുറിപ്പോടെ ഭാര്യ സബ്കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍ക്കും കുഞ്ഞിനും ഒപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടാണ് ശബരീനാഥന് എം.എല്‍.എയുടെ പോസ്റ്റ്.
മാര്‍ച്ച് ഒന്‍പതിനാണ് ഇരുവര്‍ക്കും കുഞ്ഞ് ജനിക്കുന്നത്. തങ്ങള്‍ക്കു ആണ് കുഞ്ഞാണെന്നും അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്നും ശബരീനാഥന് എം.എല്‍.എ ഫെയ്സ്ബുക്കിലൂടെ അറിയിച്ചിരുന്നു.
ശബരിനാഥൻ എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഭൂമിയിൽ മഴയുടെ അനുഗ്രഹം വർഷിക്കുന്ന മൽഹാർ രാഗം നമ്മൾ ഇരുവർക്കും ഏറെ പ്രിയപ്പെട്ടതാണ്. പ്രാർത്ഥനയോടെ കുഞ്ഞിനു പേരിട്ടു "മൽഹാർ ദിവ്യ ശബരീനാഥൻ". pic.twitter.com/TOWEUEfV1T
— KS Sabarinadhan (@KSSabari1983) April 24, 2019
Read More : കൈക്കുഞ്ഞുമായി തൊവരിമലയില്‍ നിന്നോടേണ്ടി വന്ന അമ്മമാരോട് സര്‍ക്കാരിന് എന്താണ് പറയാനുള്ളത്? അവരിനി എങ്ങോട്ടു പോകും?