സോഷ്യൽ വയർ

‘ആനയില്ലേല്‍ ആനവണ്ടി’; ആനയ്ക്ക് പകരം കെ.എസ്.ആര്‍.ടി.സി ബസ് എഴുന്നള്ളിപ്പിന്

ബസില്‍ നെറ്റിപ്പട്ടം ചൂടി ആനയെ പോലെ അലങ്കരിച്ചാണ് കൊട്ടാരക്കര ഡിപ്പോയിലെ മൊബൈല്‍ വര്‍ക്ക് ഷോപ്പ് വാന്‍ എത്തിയത്

തെച്ചിക്കോട്ട് രാമചന്ദ്രനെ തൃശൂര്‍ പൂരത്തിന് വിലക്കിയതിനെ തുടര്‍ന്ന് വലിയ വിവാദമാണിണ്ടായത്. ഇപ്പോഴും ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയാണ്. തെച്ചിക്കോട്ട് രാമചന്ദ്രന്റെ വിലക്കിനെ തുടര്‍ന്ന്‌ എഴുന്നള്ളിപ്പിന് ആനകളെ വിട്ടുനല്‍കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ആന ഉടമകളും. എന്നാല്‍ ഇതിനിടയില്‍ കൊട്ടാരക്കരയില്‍ നിന്നുള്ള ഒരു ഉത്സവത്തിന്റെ കാഴ്ച്ച വ്യത്യസ്തമാവുകയാണ്.

ആനയില്ലേല്‍ ആനവണ്ടി എന്നാണ് കൊട്ടാരക്കരക്കാര്‍ കാണിച്ചു തരുന്നത്. കൊട്ടാരക്കര ശ്രീ ഗണപതി ക്ഷേത്രത്തിലെ മേടതിരുവാതിര ഉത്സവത്തിന് ആനയ്ക്ക് പകരം കെ.എസ്.ആര്‍.ടി.സി ബസാണ് ഇവര്‍ എഴുന്നള്ളത്തിനായി ഉപയോഗിച്ചത്. ബസില്‍ നെറ്റിപ്പട്ടം ചൂടി ആനയെ പോലെ അലങ്കരിച്ചാണ് കൊട്ടാരക്കര ഡിപ്പോയിലെ മൊബൈല്‍ വര്‍ക്ക് ഷോപ്പ് വാന്‍ എത്തിയത്. ആനയ്ക്ക പകരം ആനവണ്ടിയെ ആഘോഷമാക്കിയിരിക്കുകയാണ് കൊട്ടാരക്കരക്കാര്‍.

Read More : റാഫേലില്‍ വിധി തിരഞ്ഞെടുപ്പിന് ശേഷം: പുന:പരിശോധന ഹര്‍ജികളില്‍ വാദം പൂര്‍ത്തിയായി, വിധി പറയാന്‍ മാറ്റി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍