UPDATES

സോഷ്യൽ വയർ

“അങ്ങ് ഉറക്കെ പറയണം കൊന്നതാണ്, സുഡാപ്പി വെട്ടി കൊന്നതാണ്”; മുല്ലപ്പള്ളിക്കെതിരെ കെ.എസ്.യു

താങ്കൾ കുടുംബനാഥനാണ് സർ കോൺഗ്രസ്സ് എന്ന നമ്മുടെ കുടുംബത്തിലെ കുടുംബനാഥൻ

ചാവക്കാട് യൂഡിഎഫ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ കെപിസിസി പ്രസിഡന്റിനെതിരെ കെ.എസ്.യു. കൊലപാതകം  എസ്ഡിപിഐ ആസൂത്രിതമായി നടത്തിയതാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുമ്പോള്‍ പോപ്പുലർ ഫ്രണ്ടിനെ പരസ്യമായി തള്ളിപ്പറയാൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ തയ്യാറാവണമെന്നാണ് കെ.എസ്.യു മലപ്പുറം ജില്ലാ പ്രസിഡണ്ടിന്റെ നിലപാട്.

കൊലയാളികൾ SDPI എന്ന വർഗീയ സംഘടനയിൽപ്പെട്ടവരാണെന്നും ഇത് പറയുന്നത് വെട്ടു കൊണ്ട നമ്മുടെ പ്രവർത്തകരാണെന്നും വ്യക്തമാക്കുന്ന ജില്ലാ പ്രസിഡന്റ് വിഷയത്തിൽ ശക്തമായി പ്രതികരിക്കണമെന്നും ആവശ്യപ്പെടുന്നു. സംഭവത്തിൽ പ്രതിഷേധം ഉയർത്തണം
അത് പ്രവർത്തകരുടെ വികാരമാണ്. എസ്ഡിപിഐക്കാർ വെട്ടി കൊന്നതാണ് അങ്ങ് ഉറക്കെ പറയണമെന്നും കെ.എസ്.യു മലപ്പുറം ജില്ലാ പ്രസിഡണ്ട് ഹാരിസ് മുതൂർ പറയുന്നു.

ഹാരിസ് മുതൂരിന്റെ കുറിപ്പ്

ബഹു KPCC പ്രസിഡണ്ട് ശ്രീ മുല്ലപ്പള്ളി രാമചന്ദ്രൻ അറിയാൻ,

ചാവക്കാട് കോൺഗ്രസ്സിന്റെ നട്ടെല്ലും ബൂത്ത് പ്രസിഡണ്ടും ആയിരുന്ന പ്രിയ സഹപ്രവർത്തകൻ നൗഷാദിനെ കൊന്നതാണ്, കൊലയാളികൾ SDPI എന്ന വർഗീയ സംഘടനയിൽപ്പെട്ടവരാണ്, മൊത്തം നാലു പേരെയാണ് സർ വെട്ടിയത്, അവർ 14 പേരുണ്ടായിരുന്നു,വെട്ടു കൊണ്ട നമ്മുടെ പ്രവർത്തകരുടെ മൊഴിയാണ് സർ അവർ SDPI എന്നത്, താങ്കൾ കുടുംബനാഥനാണ് സർ കോൺഗ്രസ്സ് എന്ന നമ്മുടെ കുടുംബത്തിലെ കുടുംബനാഥൻ, രക്തസാക്ഷിയായത് പാർട്ടിക്കുവേണ്ടിയാണ്, മൂവർണ്ണക്കൊടി പിടിച്ച് പോരാടിയതിന്റെ പേരിലാണ്, പ്രവർത്തകരെ സംരക്ഷിച്ചതിന്റെ പേരിലാണ്, പ്രവർത്തകരെ കൊലക്കത്തിക്ക് വിട്ടുകൊടുക്കാതെ രക്തസാക്ഷിയായതാണ്.
പ്രതികരിക്കണം സർ പ്രതിഷേധിക്കണം വളരെ ശക്തമായി, പ്രവർത്തകരുടെ വികാരമാണ് സർ. അങ്ങ് ഉറക്കെ പറയണം കൊന്നതാണ് സുഡാപ്പി വെട്ടി കൊന്നതാണ്.
പിണറായിക്കു സ്തുതി പാടുന്ന സി പി എമ്മിന്റെ അടിമകളെ പോലയല്ല ഞങ്ങൾ കോൺഗ്രസ്സുകാർ, ഞങ്ങളുടെ വികാരം മനസ്സിലാക്കുമെന്ന പ്രതീക്ഷയോടെ പ്രവർത്തകരെ സംരക്ഷിക്കണമെന്ന അഭ്യാർത്ഥനയോടെ.,

ഹാരിസ് മുതൂർ
KSU മലപ്പുറം ജില്ലാ പ്രസിഡണ്ട്

 

അതിനിടെ പോപ്പുലർ ഫ്രണ്ട് യുഡിഎഫിന്‍റെ സഖ്യ കക്ഷി ആയതിനാലാണ് കോൺഗ്രസ് തള്ളിപ്പറയാത്തതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം ആരോപിച്ചു. ഏറെക്കാലമായി പോപ്പുലർ ഫ്രണ്ട് യുഡിഎഫുമായി രാഷ്ട്രീയ സഖ്യത്തിലാണെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം എന്തിനും ഏതിനും സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന പ്രതിപക്ഷ നേതാവ് സ്വന്തം പ്രവർത്തകന്റെ കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെടുമോയെന്നും ചോദിച്ചു. തന്റെ ഫേസ്ബുക്ക് കുറിപ്പിലായിരുന്നു റഹീമിന്റെ പ്രതികരണം.

എ എ റഹീമിന്റെ കുറിപ്പിങ്ങനെ 

കോൺഗ്രസ്സ് നേതാവിനെ വെട്ടിക്കൊന്നിട്ടും പോപ്പുലർ ഫ്രണ്ടിനെ തള്ളിപ്പറയാതെ കോൺഗ്രസ്സ്. തള്ളിപ്പറയാൻ സാധിക്കാത്തത് പോപ്പുലർ ഫ്രണ്ട് യുഡിഎഫിന്റെ സഖ്യ കക്ഷിയായതിനാൽ. ഏറെക്കാലമായി പോപ്പുലർ ഫ്രണ്ട് യുഡിഎഫുമായി രാഷ്ട്രീയ സഖ്യത്തിലാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിലുൾപ്പെടെ ഇവർ തമ്മിലുള്ള ബന്ധം പരസ്യമായതാണ്. മുസ്ലിം ലീഗാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്. കഴിഞ്ഞ ദിവസം കണ്ണൂരിൽ ലീഗ് പ്രവർത്തകനെ പോപ്പുലർ ഫ്രണ്ടുകാർ ക്രൂരമായി വെട്ടിക്കൊന്നു. കൊന്ന പോപ്പുലർ ഫ്രണ്ടിനെ തള്ളിപ്പറയാതെ കൊല്ലപ്പെട്ട സ്വന്തം പ്രവർത്തകനെ തള്ളിപ്പറയുകയായിരുന്നു ലീഗ് നേതൃത്വം.

ഒളിച്ചു കളി അവസാനിപ്പിക്കണം.
പോപ്പുലർ ഫ്രണ്ടിനെ ഘടക കക്ഷിയായി ഔദ്യോഗികമായി പരസ്യപ്പെടുത്താൻ ഇനിയെങ്കിലും യുഡിഎഫ് നേതൃത്വം തയ്യാറാകണം.

എന്തിനും ഏതിനും സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന പ്രതിപക്ഷ നേതാവ് സ്വന്തം പ്രവർത്തകന്റെ കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെടുമോ??

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍