TopTop
Begin typing your search above and press return to search.

ഇതെന്താ മരയ്ക്കാന്മാരുടെ സംസ്ഥാന സമ്മേളനമോ? കുഞ്ഞാലി മരയ്ക്കാരെ ട്രോളി സോഷ്യല്‍ മീഡിയ

കുഞ്ഞാലി മരക്കാര്‍ സിനിമ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ട്രോളര്‍മാര്‍ക്ക് ഉത്സവമാണ്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടപ്പോള്‍ മോഹന്‍ലാലിന്റെ വേഷമായിരുന്നു ട്രോളുകള്‍ക്ക് വഴിവച്ചത്. പോസ്റ്ററിലെ ചിത്രത്തിലെ ലാലിന്റെ കീരീടവും വേഷവിധാനവുമെല്ലാം കോമാളിത്തമായി വിലയിരുത്തപ്പെട്ടിരുന്നു.

ഇപ്പോള്‍ ചിത്രത്തിന്റെ മറ്റൊരു ഫോട്ടോയും പുറത്തുവന്നിരിക്കുകയാണ്. സംവിധായകന്‍ പ്രിയദര്‍ശനും മോഹന്‍ലാലിനുമൊപ്പം മുഖ്യവേഷങ്ങള്‍ ചെയ്യുന്ന പ്രഭുവും സിദ്ദിഖുമാണ് ഈ ചിത്രത്തിലുള്ളത്. എന്നാല്‍ ഇതിനെയും ട്രോളുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. പി ടി ജാഫര്‍ എന്ന പ്രവാസിയാണ് മനോരമ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്. 'യാ ഹൗലാ.. ഇതെന്താ മരക്കാന്മാരുടെ സംസ്ഥാന സമ്മേളനമോ.. ഇതൊന്നും കാണാനുള്ള വിധി ഒരാള്‍ക്കും കൊടുക്കരുത്' എന്നാണ് ചിത്രം ഷെയര്‍ ചെയ്തുകൊണ്ട് ഇദ്ദേഹം പറയുന്നത്. 'ഈ നെയ്മുറ്റിയ മരക്കാന്മാര് മഹാ വൃത്തികേടാ.. മെയ്യനങ്ങാത്ത പൊണ്ണന്മാര്‍' എന്ന് ബോഡി ഷെയ്മിംഗ് നടത്തുന്നുണ്ട് ഇതില്‍ ഒരാളുടെ കമന്റ്. മേക്കിംഗ് കുഴപ്പമുണ്ടാകില്ലെന്നും ആകെ പേടി സ്‌ക്രിപ്റ്റ് ആണെന്നും ഒരാള്‍ ആശങ്കപ്പെടുന്നു. അതേസമയം മോഹന്‍ലാല്‍ സ്ലാംഗ് എങ്ങനെ കൈകാര്യം ചെയ്യുമെന്ന ആകാംഷയും ഒരാള്‍ പങ്കുവയ്ക്കുന്നുണ്ട്. എന്നാല്‍ അതൊക്കെ കിളിച്ചുണ്ടന്‍ മാമ്പഴത്തില്‍ പയറ്റിത്തെളിഞ്ഞിട്ടുണ്ടല്ലോയെന്നാണ് ഒരാള്‍ക്ക് പറയാനുള്ളത്.

കുഞ്ഞാലി മരയ്ക്കാര്‍ ഉയര്‍ത്തെഴുന്നേറ്റ് വന്നാല്‍ എല്ലാറ്റിനെയും കുത്തിക്കൊല്ലുമെന്നാണ് ഒരാള്‍ നല്‍കുന്ന മുന്നറിയിപ്പ്. ശാലോം ടിവിയിലെ ക്രിസ്തുവിനെയും ആട്ടിടയന്മാരെയും ഓര്‍മ്മിപ്പിക്കുന്നു മൂന്ന് പേരുടെയും വേഷമെന്നാണ് മറ്റൊരാളുടെ നിരീക്ഷണം.


Next Story

Related Stories