സോഷ്യൽ വയർ

അവന്റെ മരണമാണ് ഞങ്ങള്‍ കാത്തിരിക്കുന്നത്: മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് യുവതി

ഹിന്ദുക്കളുടെ മനസിനെ ആടിയുലച്ച് ജയിച്ചെന്ന് കരുതി അയാള്‍ അവിടെ കയറി ഇരിക്കേണ്ട

ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിക്കുന്ന സുപ്രിംകോടതി വിധിയുടെ പേരില്‍ ഏറ്റവുമധികം അസഭ്യം കേള്‍ക്കേണ്ടി വന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. വിധി വന്ന ആദ്യ കാലത്ത് തന്നെ മുഖ്യമന്ത്രിയെ ജാതി കൂട്ടി തെറിവിളിക്കുന്ന വീട്ടമ്മയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു.

ഇപ്പോള്‍ മുഖ്യമന്ത്രിയുടെ മരണമാണ് ഹിന്ദുക്കള്‍ ആഗ്രഹിക്കുന്നതെന്ന് ഒരു യുവതി പ്രാകിക്കൊണ്ട് പറയുന്നു. രണ്ട് യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയതാണ് യുവതിയെ പ്രകോപിതയാക്കുന്നത്. മറുനാടന്‍ മലയാളിയാണ് യുവതി പ്രാകുന്നതിന്റെ വീഡിയോ പുറത്തുവിട്ടത്. പിണറായി സര്‍ക്കാരും പോലീസും കൂടി ചേര്‍ന്ന് കളിച്ച ഇതിന് അയാള്‍ അധികനാള്‍ കിടക്കില്ല. അയാള്‍ക്കൊരു രോഗമുണ്ട്. അയാളുടെ മരണമാണ് ഞങ്ങള്‍ ഹിന്ദുക്കള്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത്.

അയാള്‍ക്ക് ഇനി വല്ലതും വന്ന് ചെയ്യാന്‍ കമ്മികള്‍ ഞങ്ങളുടെ അങ്ങ് വരണം. ഇയാള്‍ അനുഭവിക്കും. ഈ ദൈവത്തിന്റെ നടയില്‍ പ്രാര്‍ത്ഥിക്കുന്ന ഹിന്ദുക്കളുടെ മനസിനെ ആടിയുലച്ച് ജയിച്ചെന്ന് കരുതി അവിടെ കയറി ഇരിക്കേണ്ട. അവന്റെ അവസാനവും അവസാന ഭരണവും അവന്റെ മരണവുമാണ് ഇതിന്റെ അവസാനം എന്നാണ് വീഡിയോയില്‍ അവര്‍ പറയുന്നത്. മറുനാടന്‍ പുറത്തുവിട്ട വീഡിയോയില്‍ വേറെ ഭക്തര്‍ പ്രതികരിക്കുന്നുണ്ട്. ഇവരും പിണറായിയുടേത് അവസാന ഭരണമാണെന്നാണ് പറയുന്നത്.

കോടതി വിധിക്ക് പിന്നാലെ എന്‍എസ്എസിന്റെ നേതൃത്തില്‍ ആരംഭിച്ച നാമജപ ഘോഷയാത്രക്കിടയിലും പിണറായിക്കെതിരെ ജാതി അധിക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. “ആ ചോക്കൂതി മോന്റെ മോന്ത അടിച്ചു പറിക്കണ”മെന്നാണ് ഒരു സ്ത്രീ പ്രതികരിച്ചത്. ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തതോടെ അവര്‍ മാപ്പ് പറഞ്ഞ് രംഗത്തെത്തുകയും ചെയ്തു. ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ പോലും മുഖ്യമന്ത്രിയെ ജാതി പറഞ്ഞ് വരെ അധിക്ഷേപിക്കുന്നുണ്ട്. തെമ്മാടി, കൊലയാളി, ചെത്തുകാരന്റെ മകന്‍ എന്നിങ്ങനെയാണ് പിണറായിക്കുള്ള വിശേഷണങ്ങള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍