TopTop
Begin typing your search above and press return to search.

'ഉണ്ട' സിനിമ: അശ്ലീല ധ്വനിയോടെയുള്ള ചോദ്യത്തിന് മറുപടിയുമായി മാലാ പാര്‍വതി

ഏറ്റവും പുതിയ മമ്മൂട്ടി ചിത്രമായ ഉണ്ടയെക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട അഭിനേത്രി മാല പാര്‍വതിയ്ക്ക് അശ്ലീല കമന്റിട്ടയാള്‍ മാപ്പ് പറഞ്ഞു. ഉണ്ട സിനിമ കണ്ട ശേഷം അതിന് ഫുള്‍ മാര്‍ക്കിട്ട പാര്‍വതി അതൊരു അര്‍ത്ഥമുള്ള സിനിമയാണെന്നും നിര്‍ബന്ധമായും കാണണമെന്നും ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റിനാണ് രാജു പാലതായി എന്നയാള്‍ അശ്ലീല കമന്റിട്ടത്.

'മമ്മൂട്ടിയുടെ ഉണ്ട ഇഷ്ടമായോ?' എന്നായിരുന്നു രാജുവിന്റെ കമന്റ്. 17 മിനിറ്റിന് ശേഷം ഈ കമന്റ് ശ്രദ്ധയില്‍പ്പെട്ട പാര്‍വതി കൃത്യമറുപടി തന്നെ ഇയാള്‍ക്ക് നല്‍കുകയും ചെയ്തു. 'കുറെ നാളായി താങ്കള്‍ ഇങ്ങനെ തന്നെയാണല്ലോ? Block ചെയ്യാതിരിക്കാന്‍ കഴിയില്ല. എന്റെ പോസ്റ്റ് കണ്ടതാണല്ലോ..അത് വ്യക്തവും ആണ്. മമ്മൂട്ടിയുടെ ഉണ്ട ഇഷ്ടമായോ എന്ന ചോദ്യത്തിലെ അശ്ലീല ധ്വനി സ്വയം മനസിലായില്ലെങ്കിലും മറ്റുള്ളവര്‍ക്ക് വ്യക്തമാണ്' എന്നായിരുന്നു പാര്‍വതിയുടെ മറുപടി.

അവര്‍ പിന്നീട് രാജുവിന്റെ കമന്റിന്റെയും തന്റെ മറുപടിയുടെയും സ്‌ക്രീന്‍ ഷോട്ട് സ്വന്തം പേജില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ' ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത 'ഉണ്ട' എന്ന ചിത്രം ഇന്നലെ കണ്ടു. ഗംഭീര സിനിമ. ഗൗരവമുള്ള സിനിമ. പൊളിറ്റിക്കലായത് കൊണ്ടും ആരും പറയാത്ത രാഷ്ട്രീയം പച്ചയ്ക്ക് പറഞ്ഞിരിക്കുന്നത് കൊണ്ടും ഈ സിനിമ സ്‌പെഷ്യലാണ്. എന്നാല്‍ ഞാനിട്ട പോസ്റ്റിന്റെ താഴെ വന്ന കമന്റ് ഒന്ന് നോക്കിക്കേ.. രണ്ട് അര്‍ത്ഥത്തില്‍ എടുക്കാവുന്ന ഒരു ചോദ്യം? മാന്യതയുടെ മുഖം മൂടി അണിഞ്ഞ്... എവിടെ വേണമെങ്കിലും കോമഡി എന്ന പേരില്‍ തെറി തള്ളി കയറ്റുന്നതിന്റെ ഉദാഹരണം നോക്കിക്കേ...' എന്നായിരുന്നു പാര്‍വതിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ഈ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ രണ്ട് മണിക്കൂറിന് ശേഷമാണ് രാജു പാലതായി തന്റെ കമന്റ് ഡിലീറ്റ് ചെയ്തത്. കമന്റ് ഡിലീറ്റ് ചെയ്തത് കൂടാതെ ഇയാള്‍ മാപ്പ് ചോദിക്കുകയും ചെയ്തു. 'എന്റെ കമന്റ് ഞാന്‍ പിന്‍വലിക്കുന്നു. ക്ഷമ ചോദിക്കുന്നു' എന്നായിരുന്നു പുതിയ കമന്റ്.



read more:കുറഞ്ഞ കൂലിയില്‍ ജോലി ചെയ്യാന്‍ വിസമ്മതിക്കുന്നവരെ അടിച്ചോടിക്കും, തെരുവില്‍ നില്‍ക്കരുതെന്ന് ബോര്‍ഡും സ്ഥാപിച്ചു; ഇതര സംസ്ഥാന തൊഴിലാളികള്‍ക്കെതിരെ പെരുമ്പാവൂര്‍- മൂവാറ്റുപുഴയില്‍ നടക്കുന്നത്

Next Story

Related Stories