TopTop
Begin typing your search above and press return to search.

ധര്‍മജന്‍ വെസ്റ്റ് ഇന്‍ഡീസ് ടീമിൽ, 'ഇതെന്ത് മറിമായം' എന്ന് ആരാധകർ

ധര്‍മജന്‍ വെസ്റ്റ് ഇന്‍ഡീസ് ടീമിൽ,
വെസ്റ്റിന്‍ഡീസ് ലോകകപ്പ് ടീമിൽ നമ്മുടെ ധര്‍മജന്‍ ബോള്‍ഗാട്ടി. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ഒരു ഫോട്ടോ. 'ധര്‍മജന്‍ ബോള്‍ഗാട്ടി എപ്പോഴാണ് വെസ്റ്റിന്‍ഡീസിനൊപ്പം ലോകകപ്പ് കളിക്കാന്‍ പോയത്' എന്ന കുറിപ്പോടെ ബംഗ്ലാദേശിനെതിരായ വെസ്റ്റിന്‍ഡീസിന്റെ മത്സരത്തിനു ശേഷമാണ് ഫേസ്ബുക്കിൽ ഈ കുറിപ്പ് പ്രത്യക്ഷപ്പെട്ടത്.

വെസ്റ്റ് ഇൻഡീസ് ജെഴ്സിയിൽ ബാറ്റുയത്തിപ്പിടിച്ചു നിൽക്കുന്ന ചിത്രം കണ്ടവര്‍ ആദ്യമൊന്ന് സംശയിച്ചു. വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ഷിംറോണ്‍ ഹെറ്റ്മറെയാണ് ആരാധകന് ധർമജനാണെന്ന് തെറ്റിദ്ധരിച്ചത്. ഇവരുടെ ഞെട്ടിക്കുന്ന സാമ്യമാണ്  മലയാളി ക്രിക്കറ്റ്പ്രേമികളെ ഞെട്ടിച്ചിരിക്കുന്നത്.

ചിത്രം വൈറലായതോടെ ഇരുവരുടെയും ചിത്രങ്ങള്‍ ഒന്നിച്ചു ചേര്‍ത്ത് ട്രോളുകളും പ്രചരിക്കുകയാണ്. ഹെറ്റ്മയറെ ഒറ്റ നോട്ടത്തില്‍കണ്ടാല്‍ ധര്‍മജനാണെന്നേ പറയൂ എന്നാണ് ആരാധകരിൽ മിക്കവരുടെ അഭിപ്രായം.

എന്തിനും തയ്യാറായി ഇതാ ഒരു പെണ്‍ സംഘം; കുടുംബശ്രീയുടെ ‘പിങ്ക് അലര്‍ട്ട്’ ദുരന്ത പ്രതികരണ സേന


Next Story

Related Stories