TopTop
Begin typing your search above and press return to search.

അത് ഞാനല്ല, ഉണ്ണി മുകുന്ദനാണ്; സ്വന്തം അച്ഛനെ പോലും തെറ്റിദ്ധരിപ്പിച്ചു 'മാമാങ്ക'ത്തിന്റെ പോസ്റ്റർ എന്ന് നടൻ സുധീർ

അത് ഞാനല്ല, ഉണ്ണി മുകുന്ദനാണ്; സ്വന്തം അച്ഛനെ പോലും തെറ്റിദ്ധരിപ്പിച്ചു
സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ് മമ്മുട്ടി ചിത്രമായ മാമാങ്കത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ. എന്നാൽ പോസ്റ്റർ  മൂലം തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു വ്യക്തിയുണ്ട്, സിനിമാ താരം സുധീർ സുകുമാരൻ തന്നെ. മാമാങ്കത്തിന്റെ പോസ്റ്ററിൽ മമ്മുട്ടിക്കൊപ്പമുള്ള ഉണ്ണിമുകുന്ദനെ കണ്ട് പലരും തെറ്റിദ്ധരിച്ചെന്നാണ് സുധീരിന്റെ വെളിപ്പെടുത്തൽ. ഫേസ്ബുക്ക് ലൈവിലായിരുന്നു നടൻ സുധീർ  സുകുമാരൻ ഇക്കാര്യം അറിയിച്ചുത്.

ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തതോടെ ഫോൺവിളികളുടെയും മെസേജുകളുടെയും ബഹളമായിരുന്നു. ഞാനെല്ലാവരെയും തിരുത്തിക്കൊണ്ടിരിക്കുകയാണ്. എല്ലാവർക്കും അറിയേണ്ടത് മാമാങ്കത്തിൽ അഭിനയിച്ചിരുന്നോ എന്ന് മാത്രം. തന്നെ പരിചയമുള്ളവർക്ക് പുറമെ സ്വന്തം അച്ഛനെ പോലും ഇക്കാര്യം പറഞ്ഞ് ബോധ്യപ്പെടുത്താൻ വളരെ ബുദ്ധിമുട്ടിയെന്നും സുധീർ പറയുന്നു. എന്റെ അച്ഛൻ പത്രം കണ്ടതിനു ശേഷം വിളിച്ചു, ‘മമ്മൂക്കയുടെ കൂടെ നിന്റെ പടം കണ്ടു, സന്തോഷമായി’ എന്നു പറഞ്ഞു. പറഞ്ഞു തിരുത്താൻ പാടുപെട്ടെന്നും അതിനാലാണ് ഫേസ്ബുക്കിൽ പ്രതികരിക്കുന്നതെന്നും സുധീർ പറയുന്നു.

ഞാനും മാമാങ്കം സിനിമയുടെ ഭാഗമാണ്. ഒരു വേഷത്തിൽ അഭിനയിക്കുന്നുണ്ട്. അതിൽ മമ്മൂക്കയോടും സംവിധായകനോടും നിർമാതാവിനോടും വലിയ കടപ്പാടുണ്ട്. മാമാങ്കം മലയാളത്തിന്റെ മാത്രമല്ല ഇന്ത്യൻ സിനിമയുടെ ഭാഗമായി മാറട്ടെ എന്ന് ആശംസിക്കുന്നെന്നു സുധീർ പറയുന്നു. വിനയൻ സംവിധാനം ചെയ്ത ഡ്രാക്കുള എന്ന സിനിമയിലെ നായക വേഷത്തിലൂടെയാണ് സുധീർ ശ്രദ്ധേയനാവുന്നത്.


Next Story

Related Stories