TopTop
Begin typing your search above and press return to search.

'സിനിമ കണ്ട് വിജയിപ്പിക്കുന്നവരെ,എനിക്ക്‌ കഴിയും വിധം സഹായിക്കണം' - മമ്മൂട്ടിയുടെ മറുപടി പ്രസംഗം

മമ്മൂട്ടിയെ കുറിച്ചുള്ള ബിഷപ്പിന്റെ പ്രസംഗം കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമായിരുന്നു. ഇപ്പോള്‍ ബിഷപ്പിന്റെ പ്രസംഗത്തിനുള്ള മമ്മൂട്ടിയുടെ മറുപടി പ്രസംഗമാണ് വൈറലാകുന്നത്.

സിനിമാ ജിവിതത്തിനു പുറമേ മമ്മൂട്ടി മലയാളികള്‍ക്ക് എന്ത് നല്‍കി എന്ന കാര്യങ്ങളായിരുന്നു ഓര്‍ത്തഡോക്‌സ് സഭ ബിഷപ്പ് ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് പരിപാടിയില്‍ പറഞ്ഞത്. പല ജീവകാരുണ്യ പദ്ധതികളുടെയും അമരത്ത് ഈ മഹാനടനാണ് എന്ന ബിഷപ്പിന്റെ വാക്കുകള്‍ ആളുകള്‍ ഏറ്റെടുക്കുകയായിരുന്നു. ബിഷപ്പിന്റെ വാക്കുകള്‍ക്ക് മറുപടി നല്‍കുന്ന മമ്മൂട്ടിയുടെ ദൃശ്യങ്ങളാണ് വീഡിയോയില്‍.

' ബിഷപ്പ് ഈ വിവരങ്ങള്‍ എവിടെ നിന്നോ കണ്ടു പിടിച്ചതാണെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. എല്ലാം തെറ്റാണെന്ന് പറയുന്നില്ല. ശരിയാണ്. സിനിമ കണ്ട് വിജയിപ്പിക്കുന്നവരെ എന്നെ കൊണ്ട് ആരു വിധം സഹായിക്കണം. അത്രമാത്രം. ഇതൊക്കെ അത്ര വലിയ കാര്യങ്ങളായി തോന്നിയിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. പെയിന്‍ ആന്‍ഡ് സൊസൈറ്റിയെ കുറിച്ച് അറിഞ്ഞതും പിന്നീട് അതിനായി പ്രവര്‍ത്തിച്ചതും എല്ലാം പ്രസംഗത്തില്‍ പറയുന്നുണ്ട്. എന്നെ കൊണ്ട് പറ്റുന്നതൊക്കെ ഞാന്‍ ചെയ്യുന്നു. ഇതൊന്നും താന്‍ ആരോടും പറഞ്ഞിട്ടില്ലെന്നും ബിഷപ്പ് ഇത്രയും പറഞ്ഞതിനാല്‍ ആണ് ഇപ്പോള്‍ ഇത് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു'

മമ്മൂട്ടിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയും ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.



Read More :കോണ്‍ഗ്രസില്‍ ചേരുന്ന ഹാര്‍ദിക് പട്ടേലിനെ നേരിടാന്‍ ബിജെപി കണ്ടെത്തിയിരിക്കുന്ന വഴികള്‍

Next Story

Related Stories