Top

"അഹിന്ദു കൊണ്ടുവരുന്ന ഭക്ഷണം വേണ്ട" എന്ന് മധ്യപ്രദേശുകാരന്‍, "ഭക്ഷണത്തിന് മതമില്ല, ഭക്ഷണം തന്നെയാണ് മതമെന്ന് സൊമാറ്റോ"

"അഹിന്ദു കൊണ്ടുവരുന്ന ഭക്ഷണം വേണ്ട" എന്ന് മധ്യപ്രദേശുകാരന്‍, "ഭക്ഷണത്തിന് മതമില്ല, ഭക്ഷണം തന്നെയാണ് മതമെന്ന് സൊമാറ്റോ"
ഓര്‍ഡറെടുത്തയാള്‍ ഹിന്ദുവല്ല എന്ന് പറഞ്ഞ് സൊമാറ്റോയില്‍ ഭക്ഷണം ആവശ്യപ്പെട്ടയാള്‍ അത് കാന്‍സല്‍ ചെയ്തു. മധ്യപ്രദേശിലെ ജബല്‍പൂര്‍ സ്വദേശിയായ അമിത് ശുക്ലയാണ് അഹിന്ദുക്കളോട് തന്റെ വെറുപ്പ് പ്രകടിപ്പിച്ചത്.

അവര്‍ ഒരു അഹിന്ദുവിനെയാണ് എന്റെ ഓര്‍ഡറിന് റൈഡറായി വച്ചിരിക്കുന്നത്. കാന്‍സല്‍ ചെയ്താല്‍ റീഫണ്ട് ചെയ്യാന്‍ പറ്റില്ല എന്നും പറയുന്നു. എന്ന് അമിത് ശുക്ല ട്വീറ്റ് ചെയ്തു. നമോ സര്‍ക്കാര്‍ എന്നാണ് ട്വിറ്ററില്‍ അമിതിന്റെ ഐഡി.



സൊമാറ്റോ ഇതിന് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഭക്ഷണത്തിന് മതമില്ല, ഭക്ഷണം തന്നെയാണ് മതം.


Next Story

Related Stories