ഹൈവേയിലൂടെ 80 കിലോ മീറ്റര്‍ വേഗതയില്‍ പോകുന്ന വീല്‍ചെയര്‍ യാത്രികന്റെ വീഡിയോ കണ്ട് അമ്പരന്ന് ഇരിക്കുകയാണ് സോഷ്യല്‍ മീഡിയ യൂസേഴ്സ്. ഒരുപാട് വാഹനങ്ങള്‍ പോകുന്ന ഹൈവേയിലാണ് ഇയാളുടെ വീല്‍ചെയര്‍ പ്രകടനം.
ഹൈവേയിലൂടെ പോകുന്ന ഒരു ട്രക്കിനു പിന്നാലെ പിടിച്ചു കൊണ്ട് 80 കിലോ മീറ്റര്‍ വേഗതയിലാണ് ഇയാള്‍ പോകുന്നത്. ഡെയര്‍ ഡെവിള്‍ എന്ന വിശേഷണവും ഇയാള്‍ക്ക് സമൂഹമാധ്യമങ്ങള്‍ ചാര്‍ത്തി കൊടുക്കുകയും ചെയ്തു. വളരെ ശ്രദ്ധിച്ചും സുരക്ഷിതവുമായാണ് ഇയാള്‍ ട്രക്കില്‍ നിന്നും പിടിവിട്ട് ലൈന്‍ മാറുന്നതെന്നും , ഇങ്ങനെ ചെയ്യാന്‍ അസാമാന്യ ധൈര്യം തന്നെ വേണമെന്നുമാണ് വീഡിയോ കണ്ടവരുടെ കമന്റ്.
സൗത്ത് ആഫ്രിക്കയില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത് ട്രക്കിന്റെ പിറകിലൂടെ സഞ്ചരിച്ച വാഹനത്തിലെ ആളാണ്. ജീവന് അപകടത്തിലാക്കിയുള്ള പ്രവൃത്തി ആയതിനാല്‍ ഇയാള്‍ക്ക് നേരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.
I gave up, this country needs more than lukau's resurrection ? ? pic.twitter.com/Obq4Ve81nE
— Mr T ? (@Dzhavhelo1) March 5, 2019
Read More - 16 സീറ്റുകളിലും സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു: പൊന്നാനിയില്‍ അന്‍വര്‍ തന്നെ