സോഷ്യൽ വയർ

പോണ്‍ മാസികകളുടെ ശേഖരം നശിപ്പിച്ച മാതാപിതാക്കള്‍ക്കെതിരെ കേസ് കൊടുത്ത് മകന്‍

87,000 ഡോളര്‍ നഷ്ടപരിഹാരവും മകന്‍ ആവശ്യപ്പെട്ടിട്ടുണ്ട്

പോണ്‍ ശേഖരം നശിപ്പിച്ച മാതാപിതാക്കള്‍ക്കെതിരെ  കേസ് കൊടുത്തു മകന്‍. 29,000 ഡോളര്‍ വിലവരുന്ന പോണ്‍ ശേഖരം മാതാപിതാക്കള്‍ നശിപ്പിച്ചുവെന്നാണ് മകന്‍ അവകാശപ്പെടുന്നത്. കഴിഞ്ഞ ആഴ്ചയാണ് 40 വയസ്സുകാരനായ യു.എസ് സ്വദേശി മിച്ചിഗനിലെ ഫെഡറല്‍ കോടതിയില്‍ പരാതി നല്‍കിയത്. 2016-ല്‍ മാതാപിതാക്കളുമായി ബന്ധം വേര്‍പ്പെടുത്താന്‍ ഇദ്ദേഹം ഇതേ കോടതിയെ സമീപിച്ചിരുന്നു.

10 മാസം താന്‍ വീട്ടില്‍ ഇല്ലാത്ത സമയത്താണ് മാതാപിതാക്കള്‍ പോണ്‍ മാസികകളുടെ ശേഖരം നശിപ്പിച്ചതെന്നും 12 പെട്ടികളിലായി സൂക്ഷിച്ച പോണ്‍ സിനിമകളുടെയും മാസികളുടെയും ശേഖരമാണ് നഷ്ടപ്പെട്ടതെന്നും പരാതിക്കാരന്‍ പറയുന്നു.

മാതാപിതാക്കള്‍ക്കെതിരെ മകന്‍ പരാതിയുമായി പോലീസിനെ സമീപിച്ചിരുന്നു. എന്നാല്‍ പ്രോസിക്യൂട്ടര്‍ ഇടപെട്ട് കേസെടുക്കാന്‍ വിസമ്മതം അറിയിച്ചിരുന്നു.’ഇത് നശിപ്പിച്ചതിലൂടെ നിനക്ക് വലിയ കാര്യം ചെയ്തു തന്നു’ എന്ന അച്ഛന്റെ ഇമെയില്‍ സന്ദേശവും ഉള്‍പ്പെടുത്തിയാണ് മകന്‍ പരാതി സമര്‍പ്പിച്ചിരിക്കുന്നത്. 87,000 ഡോളര്‍ നഷ്ടപരിഹാരവും മകന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍