സോഷ്യൽ വയർ

കാര്‍മേഘങ്ങള്‍ തേങ്കുറിശ്ശിയുടെ മുകളില്‍ നിന്ന് ഒഴിഞ്ഞു പോയിരിക്കുന്നു; ഒടിയനെക്കുറിച്ച് മഞ്ജു വാര്യര്‍

ഒരു പാട് പേര്‍ അഭിനന്ദിച്ചു. വിമര്‍ശനങ്ങളുമുണ്ട്. രണ്ടിനെയും ഒരു പോലെ സ്വീകരിക്കുന്നു

ഒടിയന്‍ സിനിമയെക്കുറിച്ച് പ്രതികരണവുമായി മഞ്ജു വാര്യര്‍. തന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് സിനിമയെക്കുറിച്ച് മഞ്ജു എഴുതിയിരിക്കുന്നത്. സിനിമ കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തതിലുള്ള നന്ദി അറിയിക്കുന്ന മഞ്ജു ചിത്രത്തെ അഭിനന്ദിച്ചും വിമര്‍ശിച്ചും ഉണ്ടാകുന്ന എല്ലാ അഭിപ്രായങ്ങളെയും ഒരുപോലെ സ്വീകരിക്കുന്നുവെന്നും അറിയിക്കുന്നു. സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിലേക്ക് നേരിട്ട് കടക്കാതെ പരോക്ഷമായ രീതിയില്‍ മഞ്ജു പ്രതികരണം നടത്തുന്നുണ്ട്. കാര്‍മേഘങ്ങള്‍ തേങ്കുറിശ്ശിയുടെ മുകളില്‍ നിന്ന് ഒഴിഞ്ഞു പോയിരിക്കുന്നു.ആദ്യ ദിവസങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒടിയന്‍ കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു എന്നറിയുന്നതില്‍ ഒരുപാട് സന്തോഷം എന്നാണ് മഞ്ജുവിന്റെ വാക്കുകള്‍. വ്യാജപ്രചരണങ്ങള്‍ അതിജീവിച്ച് ഒടിയന്‍ മുന്നേറട്ടെയെന്നും അവര്‍ പറയുന്നു. സിനിമയ്‌ക്കെതിരേ വ്യാപകമായ രീതിയില്‍ നെഗറ്റീവ് പബ്ലിസിറ്റി നടക്കുകയാണെന്നും മഞ്ജു വാര്യര്‍ പ്രതികരിക്കണമെന്നും സംവിധായകന്‍ ശ്രീകുമാര്‍ മോനോന്‍ നേരത്തെ പരസ്യമായി ആവശ്യപ്പെട്ടിരുന്നു.

മഞ്ജു വാര്യരുടെ ഫെയ്‌സബുക്ക് പോസ്റ്റ്

ഒടിയനെക്കുറിച്ച് കേള്‍ക്കുന്ന നല്ല വാക്കുകള്‍ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി. ആദ്യ ദിവസങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒടിയന്‍ കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു എന്നറിയുന്നതില്‍ ഒരുപാട് സന്തോഷം. കാര്‍മേഘങ്ങള്‍ തേങ്കുറിശ്ശിയുടെ മുകളില്‍ നിന്ന് ഒഴിഞ്ഞു പോയിരിക്കുന്നു. പ്രഭ എന്ന കഥാപാത്രത്തെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ പലയിടങ്ങളില്‍ നിന്നായി അറിഞ്ഞു. ഒരു പാട് പേര്‍ അഭിനന്ദിച്ചു. വിമര്‍ശനങ്ങളുമുണ്ട്. രണ്ടിനെയും ഒരു പോലെ സ്വീകരിക്കുന്നു. ഒടിയനെ കാണാന്‍ ദിവസം ചെല്ലുന്തോറും ആള്‍ത്തിരക്കേറുന്നു എന്നത് തന്നെയാണ് പ്രധാനം. ഈ നല്ല ചിത്രം വിജയിപ്പിച്ച എല്ലാവര്‍ക്കും നന്ദി. ഇനിയും ഒടിയന്‍ കാണാത്തവര്‍, കാണണം എന്ന് അഭ്യര്‍ഥിക്കുന്നു. വ്യാജ പ്രചരണങ്ങളെ അതിജീവിച്ച് ഒടിയന്‍ മുന്നേറട്ടെ! അത് മലയാളത്തിന്റെ അഭിമാനമായി മാറട്ടെ!

ഒപ്പം നിന്നവരെ കൈവിടുന്നത് നന്ദികേട്, ആരെയാണ് പേടിക്കുന്നത്? മഞ്ജു വാര്യര്‍ക്കെതിരേ ശ്രീകുമാര്‍ മേനോന്‍

കറി പൌഡര്‍ അടിപൊളിയാണ് എന്നു പറയുന്നത് പോലെ എളുപ്പമല്ല രാഷ്ട്രീയം സംസാരിക്കുന്നത്; കീഴടങ്ങിയ മഞ്ജുവിനോടാണ്

ഒടിയൻ വിവാദത്തിൽ ശ്രീകുമാർ മേനോൻ മഞ്ജു വാര്യരെ ഇടപെടീക്കാൻ നോക്കുന്നതിൽ കാര്യമുണ്ട്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍