TopTop
Begin typing your search above and press return to search.

'മലയാള മനോരമയുടെ കൊടും ചതി'; രാഹുൽ ഗാന്ധിയുടെ പെരിയ സന്ദർശനത്തിന്റെ ഫോട്ടോ പങ്കുവച്ചില്ലെന്ന് ഫോട്ടോ ഗ്രാഫർമാർ

ജോലി ചെയ്യുന്നത് പലയിടങ്ങളിലാണെങ്കിലും സാധാരണ മാധ്യമപ്രവർത്തകർ തമ്മിൽ പൊതുവെ നല്ല ബന്ധമാണുള്ളത്. പരസ്പരം വാർത്തകൾ നൽകുന്നതും, ഫോട്ടോ പങ്കുവച്ച്  സഹായിക്കുന്നത് ഫോട്ടോഗ്രാഫർമർക്കിടയിലും പതിവാണ്. എന്നാൽ ഒരു ദിവസത്തെ സുപ്രധാനമായ ചിത്രം ചില സാങ്കേതിക പ്രശനങ്ങൾ കൊണ്ട് മാത്രം നഷ്ടപ്പെട്ട അനുഭവം പങ്കുവയ്ക്കുകയാണ്  കേരള കൗമുദി ഫോട്ടോഗ്രാഫര്‍ അരുണ്‍ എആര്‍സി.

പെരിയ ഇരട്ടകൊലപാതകത്തിലെ കൃപേഷിന്റെ വീട് സന്ദര്‍ശിക്കാന്‍ എത്തുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രം പകർത്താൻ ചെന്നപ്പോഴായിരുന്നു സംഭവം. അതിരാവിലെ തന്നെ സന്ദർഷനം കവർ ചെയ്യാനായി ജില്ലയിലെ എല്ലാ മാധ്യമങ്ങളിളെയും ഫോട്ടോഗ്രാഫേഴ്‌സ് എത്തിയിരുന്നു. എന്നാൽ മനോരമയുടെ ഫോട്ടോഗ്രാഫറിനു മാത്രമേ വീടിനുള്ളില്‍ കയറി ചിത്രങ്ങള്‍ എടുക്കാനുള്ള അനുവാദം ഉണ്ടായിരുന്നുള്ളു. മനോരമ ഫോട്ടോഗ്രാഫര്‍ എല്ലാവര്‍ക്കും ചിത്രങ്ങള്‍ നല്‍കുമെന്ന് എസ്പിജി അറിയിച്ചതിനാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാതെ മറ്റുള്ളവര്‍ അത് വിശ്വസിച്ചു നിന്നു. എന്നാല്‍ അവസാനം ഫോട്ടോ ചോദിച്ചപ്പോള്‍ ചിത്രങ്ങള്‍ നല്‍കാന്‍ സാധിക്കില്ലെന്നും ഓഫീസില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ ലഭിച്ചുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. സഹപ്രവര്‍ത്തകരോട് ഇങ്ങനെയൊരു പ്രവൃത്തി മനോരമ കാട്ടുമെന്ന്  കരുതിയില്ലെന്നാണ്  അരുണ്‍ എആര്‍സിയുടെ പോസ്റ്റ്.

പോസ്റ്റ് വായിക്കാം,

'ആർക്കോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ.......🤕🤕😲🤒🤒

പുലർച്ചെ എണീറ്റാണ് പെരിയയിലേക്ക് പോയത്. രാഹുൽ ഗാന്ധിയുടെ സന്ദർശനം പകർത്തുക തന്നെയായിരുന്നു ലക്ഷ്യം. മരിച്ചവരുടെ വീട് സന്ദർശിക്കുന്നതും അവരുടെ വീട്ടിലെ പടവും അത് മാത്രമാണ് ഒരു ഫോട്ടോഗ്രാഫർ എന്നനിലയിൽ ആകെ ലഭിക്കാനുണ്ടായിരുന്നത്. അതിനു വേണ്ടിയാണ് കടുത്ത ചൂടിൽ ഞാനുൾപ്പെടുന്ന ഫോട്ടോഗ്രാഫർമാർ പൊരിവെയിലിൽ കാത്തുനിന്നത്. ഡിസിസിയുടെ ഒഫീഷ്യൽ ഫോട്ടോഗ്രാഫി പാസ് കിട്ടിയ മാതൃഭൂമിയുടെ രാമനാഥ പൈയും അവിടെ രാവിലെ മുതൽ കാത്തുനിൽക്കുകയായിരുന്നു. കുറച്ചു കഴിഞ്ഞാണ് എസ്.പി.ജി. ടീം നിങ്ങൾ മനോരമ ആണോ എന്ന് ചോദിച്ചു ചെന്നത്, അല്ല സർ, ഞാൻ മാതൃഭൂമി ഫോട്ടോഗ്രാഫർ ആണെന്ന് പറഞ്ഞപ്പോൾ പിടിച്ചു പുറത്താക്കി. കുറച്ചു കഴിഞ്ഞാണ് അറിഞ്ഞത് മലയാള മനോരമ ഫോട്ടോഗ്രാഫർമാർക്ക് മാത്രമേ വീടിനുള്ളിൽ പ്രവേശിക്കാൻ കഴിയു എന്ന്‌. പിന്നെ എന്തിനാണ് ഈ ഫോട്ടോഗ്രാഫേഴ്സ് രാവിലെ മുതൽ അവിടെ വെയിലത്ത് കാത്തിരുനത്. അന്വേഷിച്ചപ്പോൾ അറഞ്ഞു മനോരമ ഫോട്ടോഗ്രാഫർ മറ്റുള്ളവർക്കെല്ലാം പടം നൽകുമെന്ന് എസ്പിജി അറിയിച്ചു എന്ന്. ഇത് മനോരമായുടെ രണ്ടു ഫോട്ടോഗ്രാഫർമാരും അംഗീകരിച്ചു. വ്യത്യസ്ത മാധ്യമങ്ങളിൽ ആണ് ജോലി ചെയ്യുന്നത് എങ്കിലും എല്ലാ ജീവനക്കാരും തമ്മിൽ നല്ല ബന്ധമാണുള്ളത്. പരസ്പരം പടം നൽകിയും മറ്റുമൊക്കെ സഹായിക്കുന്നത് ഫോട്ടോഗ്രാഫർമർക്കിടയിൽ പതിവാണ്. എസ്പിജി ഉറപ്പു തന്നതിനാലും എന്നും കാണുന്ന ഫോട്ടോഗ്രാഫർ പറഞ്ഞതിനാലും പടം ലഭിക്കുമെന്ന് എല്ലാവരും വിശ്വസിച്ചു. ആരും ഒരു പ്രശ്നങ്ങൾക്കും മുതിർന്നില്ല. അങ്ങനെ രാഹുൽ പോയതിന് ശേഷം ഓഫിസിൽ എത്തി പടം ചോദിച്ചപ്പോഴാണ് ഫോട്ടോഗ്രാഫർ തനിനിറം കാണിച്ചത്. പടം നൽകേണ്ടന്ന് മുതലാളി പറഞ്ഞുപോലും. അതും പറഞ്ഞു ഫോട്ടോഗ്രാഫർ കൈ കഴുകി.

എസ്പിജിയുടെയും മനോരമ ഫോട്ടോഗ്രാഫെർമരുടെയും വാക്കുവിശ്വസിച്ചാണ് മറ്റുള്ളവരെല്ലാം അടങ്ങിയത്. ഒരു കാര്യം മാത്രമേ പറയാനുള്ളു. ഇതല്ല പ്രൊഫെഷണലിസം. അങ്ങനെയാണെങ്കിൽ നിങ്ങളുടെ ഫോട്ടോഗ്രാഫർമാർ പടം നൽകുമെന്ന് സമ്മതിക്കരുതായിരുന്നു. എല്ലാം സമ്മതിച്ചു പടം കയ്യിലായപ്പോൾ സ്വാഭാവം മാറുന്നത് ശരിയല്ല. നാളെ ഈ ഫോട്ടോയും അടിച്ചുള്ള പത്രം നോക്കുമ്പോൾ നിങ്ങൾക്ക് അഭിമാനം തോന്നുന്നു എങ്കിൽ നിങ്ങൾ അല്പന്മാരാണ്. കാരണം നിങ്ങളുടെ വാക്കു വിശ്വസിച്ച ഒരുപാട് പേരുടെ ചങ്കിലാണ് നിങ്ങൾ കുത്തിയത്.


NB - EVERY DOG HAS A DAY......'Read More :ചാനല്‍ സംവാദങ്ങളില്‍ സിപിഎമ്മിന്റെ പക്വമായ മുഖം; 10 വര്‍ഷത്തെ വികസന പ്രോഗ്രസ്സ് കാര്‍ഡുമായി എംബി രാജേഷ്

Next Story

Related Stories